എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്
തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്. എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ആരോപണം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30 നാണ് സംഭവം.
വലിയമല സ്റ്റേഷനിലെ എഎസ് ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.
വനിതാ പോലീസ് വസ്ത്രം മാറുന്നത് ഒളി ക്യാമറയിൽ പകർത്തി – പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ സ്റ്റേഷനിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത് .
കഴിഞ്ഞ ഏഴ് മാസമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
വനിത പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ ഏഴു മാസമായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ ഇവർ അറിയാതെ പകർത്തിയതായി കണ്ടെത്തി.
വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയും ചെയ്യുകയായിരുന്നു.
മണ്ഡലകാലം മുതൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വൈശാഖിന്റെ മൊബൈലിൽ ഉണ്ടെന്നാണ് സൂചന.തുടർന്നാണ് സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
English Summary :
Couple injured after being hit by a car driven by an ASI; the officer was allegedly under the influence of alcohol at the time of the incident