ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു
മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. ക്രിക്കറ്റിൽ ചുവടുവച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിടാതെ പിടികൂടിയിരുന്നു. 2008-ൽ ഐപിഎല്ലിന്റെ കന്നി സീസൺ ഇത്തരത്തിൽ ഒന്നായിരുന്നു. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ് അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം താരത്തിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട സംഭവമായി മാറിയിരുന്നു. വിവാദമായതോടെ ഹർഭജനെ ഐപിഎല്ലിലെ മത്സരങ്ങളിൽ നിന്ന് വിലക്കുക്കി. പിന്നീട് ഹർഭജൻ ശ്രീശാന്തിനോട് മാപ്പ് പറഞ്ഞുവെങ്കിലും ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ സംഭവങ്ങളിൽ ഒന്നായി ആ അടി എക്കാലവും ഉയർന്നു നിന്നു.
കഴിഞ്ഞ ദിവസം ആർ. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹർഭജൻ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ പറ്റി മനസ് തുറന്നു. തന്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ശ്രീശാന്തിനെ അടിച്ചതാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിന് ശ്രീശാന്തിനോട് 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ ഭാജി, ശ്രീശാന്തിന്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ തന്റെ ഹൃദയം തകർക്കുന്ന മറ്റൊരു അനുഭവമുണ്ടായെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തി.
”വർഷങ്ങൾക്ക് ശേഷവും തന്നെ വേദനിപ്പിച്ചത് ശ്രീശാന്തിന്റെ മകളെ കണ്ടുമുട്ടിയപ്പോഴാണെന്ന്. ഞാൻ അവളോട് ഒരുപാട് സ്‌നേഹത്തോടെ കുശലം ചോദിച്ചു, വിശേഷങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് അവൾ തുറന്നടിക്കുകയായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സിൽ തന്റെ പിതാവിനെ മറ്റൊരാൾ അടിച്ച കാര്യം അത്രയധികം വേദനയുണ്ടാക്കിയിരിക്കണം. അവളുടെ മറുപടി എന്നെ തകർത്തു കളഞ്ഞു എന്ന് ഹർഭജൻ പറഞ്ഞു. അവളുടെ മനസ്സിൽ അവളുടെ സൂപ്പർ ഹീറോയായ അച്ഛനെ അടിച്ച വില്ലനാണ് ഞാൻ. അവൾ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? ഈ സംഭവം ഹൃദയം മുറിയുന്ന വേദനയോടെ അനുഭവിക്കേണ്ടി വന്നെന്നും ഹർഭജൻ പറഞ്ഞു.
”എന്റെ ജീവിതത്തിൽ നിന്ന് ഞാൻ മാറ്റാനും മറക്കാനും ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. ആ സംഭവം എന്റെ കരിയറിൽ നിന്ന് നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ഭാജി പറയുന്നു. ശ്രീശാന്തിനോട് 200 തവണയെങ്കിലും ഞാൻ അതിന് ക്ഷമാപണം നടത്തി. ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷവും എനിക്ക് അതിൽ കുറ്റബോധമുണ്ട്. ഇപ്പോഴും ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഞാൻ ക്ഷമാപണം നടത്താറുണ്ട്. അത് തെറ്റായിരുന്നു. അന്ന് ഞങ്ങൾ എതിരാളികളായിരുന്നു. പക്ഷേ പ്രശ്‌നം അത്രയും വഷളാക്കേണ്ടിയിരുന്നില്ല”ഹർഭജൻ പറഞ്ഞു.
എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ
തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുംബോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു. കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.
ENGLISH SUMMARY:
Malayali cricketer S. Sreesanth has always been surrounded by controversies throughout his career. From the very beginning of his cricketing journey, controversies have closely followed him. One of the most notable incidents occurred during the inaugural season of the IPL in 2008, when Harbhajan Singh, then a player for Mumbai Indians, slapped Sreesanth—who was playing for Kings XI Punjab—after a match. The incident became one of the most talked-about moments in Sreesanth’s career.