ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്
ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ പ്രദേശവാസികൾക്ക് കൗതുകമായിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെയും മുതിർന്നവരുടേയും പേടിസ്വപ്‌നമായി മാറി.
കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കുമേറ്റു. ഒന്നര മാസം മുൻപ് പളിയക്കുടിയിലെത്തിയ കരിങ്കുരങ്ങാണ് ഇപ്പോൾ കുടിയിലെ താമസക്കാരായ മണിമാല(47), വിദ്യാർഥികളായ കാർത്തിക(എട്ട്), ആദിത്യൻ(ഏഴ്) എന്നിവരെ മാന്തി പരിക്കേൽപ്പിച്ചത്.
ഇവർ ചികിത്സതേടുകയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാകുകയും ചെയ്തു. ഒന്നരമാസം മുൻപാണ് വനത്തിൽ നിന്നും മൂന്നു കരിങ്കുരങ്ങുകൾ പളിയക്കുടിയിലെത്തിയത്. രണ്ടെണ്ണം തിരികെ വനത്തിലേക്ക് മടങ്ങി.
കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു
ആൺ കരിങ്കുരങ്ങാണ് കുടിയിലെ മരങ്ങളിലും വീടുകളുടെയും അങ്കണവാടി കെട്ടിടത്തിന്റെ പരിസരങ്ങളിലുമായി താമസമാക്കിയത്.
ആദ്യദിനങ്ങളിൽ ആളുകളോട് ചങ്ങാത്തം കൂടിയതോടെ പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നൽകി. പിന്നീട് ഭക്ഷണം കിട്ടാതെവരുമ്പോൾ ആളുകളെ ഉപദ്രവിക്കാൻ തുടങ്ങി.
ഏലത്തോട്ടത്തിലെ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ എടുത്ത് മരങ്ങളുടെ പൊത്തിലൊളിപ്പിച്ച സംഭവങ്ങളുമുണ്ട്. സ്ത്രീകൾക്കുനേരെയാണ് കൂടുതലായി പാഞ്ഞടുക്കുന്നത്.
നടന്നുപോകുമ്പോൾ പിന്നാലെവന്ന് മുടിയിൽ പിടിച്ചുവലിക്കുകയും വീട്ടുമുറ്റത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ മോഷ്ടിക്കുന്നതും പതിവാണെന്ന് ഇവർ പറയുന്നു.
വനപാലകർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് ദിവസങ്ങളോളം നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
Summary:
A black monkey that appeared near Puliyanmala in Idukki initially sparked curiosity among locals. However, it soon became a source of fear for both children and adults. Three people were injured in attacks by the monkey.