നിയമസഭയ്ക്കുള്ളിൽ റമ്മി കളിച്ച് മന്ത്രി
മുംബൈ: നിയമസഭയ്ക്കുള്ളിൽ റമ്മി കളിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറൽ. എൻസിപി എംഎൽഎ രോഹിത് പവാർ ആണ് മന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്നും രോഹിത് പവാർ ആരോപിച്ചു. എക്സിലാണ് രോഹിത് പവാർ വിഡിയോ പങ്കുവച്ചത്.
ബിജെപിയുമായി ചർച്ച ചെയ്യാതെ എൻസിപിക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും രോഹിത് പറഞ്ഞു.
ശരാശരി എട്ടു കർഷകരാണ് ദിവസേന സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്. നിരവധി കാർഷിക പ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്നില്ല. കൃഷി മന്ത്രിക്ക് ജോലിയൊന്നുമില്ല. റമ്മി കളിക്കാൻ മാത്രമേ മന്ത്രിക്ക് സമയമുള്ളൂ എന്നും രോഹിത് പവാർ ആരോപിച്ചു.
അതേസമയം താൻ റമ്മി കളിച്ചില്ലെന്നും സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കൊക്കാട്ടെ പ്രതികരിച്ചു. റമ്മി ഗെയിമല്ല മൊബൈലിലുള്ളതെന്നും ഏതെങ്കിലും സഹപ്രവർത്തകർ ഡൗൺലോഡ് ചെയ്തതാകാമെന്നും ആണ് മന്ത്രിയുടെ വാദം.
കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും
ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത് പറയുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് തന്നെ ജാതിക്കോമരമെന്ന് വിളിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം കാന്തപുരം എ പി അബുബക്കർ മുസ്ല്യാർക്കെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന സൂചന തന്നെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണത്തിലുള്ളത്.
കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും. ജനറൽ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് ഞാനിതെല്ലാം പറയുന്നത്.
ഞാനൊരു സാധാരണക്കാരനാണ്. പക്ഷേ, സാമൂഹ്യനീതിക്ക് വേണ്ടി ഞാൻ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും.
24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എന്നെ സമുദായം ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കവിഞ്ഞ് അതിനപ്പുറത്തൊരു കസേരയും ഞാനാഗ്രഹിച്ചിട്ടില്ല. കേരളത്തിൽ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിർദേശം ചെയ്തിട്ടുള്ളത്.
അതിൽ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന കൊടുത്തില്ല എന്ന് പറഞ്ഞപ്പോൾ മുസ്ലീങ്ങളെല്ലാം എനിക്കെതിരായ ഇറങ്ങി.
നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.
ഈഴവരുടെ സംഘടിതശക്തിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ ഈഴവർക്കും അധികാരത്തിലുള്ള അവകാശം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
അത് ഇടതുപക്ഷവും, വലതുപക്ഷവും തന്നില്ലെങ്കിൽ അത് തുറന്നുപറഞ്ഞ താൻ വർഗീയവാദിയാണോ. പറയാതിരുന്നാൽ ഇതൊക്കെ ആരാണ് തരാൻ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു
എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം…ശ്രീനാരായണ ഗുരുവിന്റെ പേരിൽ മദ്യക്കച്ചവടവും, മൈക്രോഫിനാൻസ് എന്ന് പേരിൽ ബ്ലേഡ് കമ്പനിയും; വെള്ളാപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം
വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വർഗീയത ആണെന്നും, കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക എഡിറ്റോറിയൽ പറയുന്നു.
കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷം ആകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് എതിരെയാണ് ചന്ദ്രികയുടെ രൂക്ഷ വിമർശനം. ‘എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം തുടങ്ങുന്നത്.
Summary: A video of Maharashtra Minister Manikrao Kokate allegedly playing rummy game on his mobile phone inside the Legislative Assembly has gone viral. The footage was released by NCP MLA Rohit Pawar, sparking political controversy.