ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധന
നിലമ്പൂർ ജോയിൻ്റ് ആർ ടി ഒ ഓഫീസിൽ വിജിലൻസ് പരിശോധനയെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടു കെട്ടുകൾ കാട്ടിലേക്കെറിഞ്ഞു. 49,300 രൂപ ഓഫീസ് കെട്ടിട വളപ്പിൽ നിന്ന് കണ്ടെടുത്തു.
ഒരു ഏജൻ്റിൻ്റ കയ്യിൽ നിന്ന് 4500 രൂപയും വിജിലൻസ് പിടികൂടി.ആർ ടി ഒ ഓഫീസുകൾ വഴിയുള്ള വിവിധ സേവനങ്ങൾക്ക് വേണ്ടി കൈക്കൂലി വാങ്ങ്ഫുന്നു എന്ന വിവരത്തെ തുടർന്നാണ് റൈഡ് നടന്നത്.
അതായത് വാഹനങ്ങളുടെ റജിസ്ട്രേഷൻ, അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഹന റജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് എന്നിങ്ങനെ ചെറുതും വലുതുമായ ഓരോ വാഹനങ്ങൾക്കും 100 രൂപ മുതൽ 500 രൂപ വരെ അനധികൃതമായി അപേക്ഷകരിൽ നിന്ന് പിരിച്ചെടുക്കും.
ഇത് വിശ്വസ്തനായ ഒരാളുടെ കൈവശം കൈമാറി വൈകീട്ട് നാലരയോടെ വിശ്വസ്തൻ വഴിയിൽ വെച്ച് ആർ ടി ഒ ഉദ്യോഗസ്ഥർക്ക് കൈമാറുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇത് പിടികൂടാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം ആർ ടി ഒ ഓഫീസുകളിൽ പരിശോധന നടത്തിയത്.
പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സർക്കാർ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത മൂന്നു ദിവസത്തിനകം സ്‌കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ആവശ്യമെങ്കിൽ സ്‌കൂൾ തന്നെ സർക്കാരിന് ഏറ്റെടുക്കാം.
വീഴ്ച ഉണ്ടെന്നു കണ്ടാൽ നോട്ടിസ് നൽകി പുതിയ മാനേജരെ നിയമിക്കാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാൻ കഴിയും. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാൾ വലുതല്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം സ്‌കൂൾ മാനേജ്മെന്റ് പരിഗണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം.
മിഥുന്റെ മരണത്തിൽ വകുപ്പിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്.
ആ പ്രാധാന്യം ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുക. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ വകുപ്പ് കൈമാറിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീടു നിർമിച്ചു നൽകും.
സ്ഥലസൗകര്യം ഉൾപ്പെടെയുള്ളവ പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീട് നിർമിച്ചുകൊടുക്കുമെന്നാണ് അറിയിച്ചത്.
മിഥുന്റെ അനിയന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഉൾപ്പെടെയുള്ള ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടിൽനിന്ന് മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്നുലക്ഷം രൂപ നൽകും.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽനിന്ന് കേരളത്തിൽ എത്തിയ ശേഷം സഹായവമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പരിശോധിക്കും.
Summary:
During a vigilance raid at the Nilambur Joint RTO office, officers allegedly threw bundles of currency into nearby bushes. An amount of ₹49,300 was recovered from the office premises, and ₹4,500 was seized from an agent. The raid was conducted based on information that bribes were being collected for various services provided through the RTO office.