ചെന്നൈ: യുഎപിഎ കേസിൽ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശിവഗംഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കന്യാകുമാരിയിലെ മൊബൈൽ ഷോപ്പിൽ നിന്നും സിം കാർഡ് വാങ്ങിയെന്ന കേസിലാണ് നടപടി. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് രൂപേഷിനെതിരെ ഇപ്പോൾ വിധിച്ചത്.
വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളിൽ 5 വർഷം വീതം തടവും ശിക്ഷയും വേറെയും വിധിച്ചിട്ടുണ്ട്. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഒരു കേസിൽ രൂപേഷിനെ ഇപ്പോൾ ശിക്ഷിക്കുന്നത്.
31,000 രൂപ പിഴയൊടുക്കാനും വിധിയുണ്ട്. ശിവഗംഗ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി അറിവൊളിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാന കേസുകൾ ഇയാൾക്കെതിരെയുണ്ടായിരുന്നു. എന്നാൽ അന്ന് വെറുതെവിടുകയായിരുന്നു. 2015 മെയിൽ അറസ്റ്റിലായതു മുതൽ രൂപേഷ് ജയിലിലാണ്. മോചനം അടുത്തിരിക്കെയാണ് പുതിയ വിധി.
പണ്ട് സായുധ വിപ്ലവം, ഇപ്പോൾ നിരാഹാര സമരം; ആശുപത്രിയിലും സമരം തുടർന്ന് രൂപേഷ്
തൃശൂര്‍: ജയിലിൽ നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ആരോഗ്യനില വഷളായി തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവോയിസ്റ്റ് രൂപേഷ് ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവിൽ കഴിയുകയായിരുന്ന രൂപേഷ് കഴിഞ്ഞ ശനിയാഴച്ച് മുതലാണ് നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയിലില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നൽകിയത്.താൻ എഴുതിയ പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് രൂപേഷിൻ്റെ നിരാഹാര സമരം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രൂപേഷിനെ മെഡിസിന്‍ കാര്‍ഡിയോളജി, അസഥിരോഗ വിഭാഗം, ഇന്‍.എന്‍.ടി. വിഭാഗങ്ങളിലെ ഡോകടര്‍മാര്‍ പരിശോധിച്ച ശേഷം അഡ്മിറ്റ് ആക്കുകയായിരുന്നു.
ആശുപത്രിയിലെ ജയില്‍ സെല്ലില്‍ സായുധ സെപഷ്യല്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ വലയത്തിലാണ് രൂപേഷ് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയിലും ഭക്ഷണം കഴിക്കാതെ നിരാഹരം തുടരുകയാണ്.
English Summary :
By using fake documents to purchase a SIM card, Maoist Rupeesh has been sentenced to life imprisonment by the Sivaganga court in Tamil Nadu.