ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു
തൃശൂര്‍: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.
വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്.
വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളില്‍ നിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം സംഭവിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഗ്യാസ് തുറന്നുവിട്ട് ജീവനെടുക്കാൻ ശ്രമിച്ചു ഭർത്താവ്
ഇടുക്കി അടിമാലിയിൽ ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് വയോധികൻ ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു.അയൽവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നും വയോധികനെ രക്ഷപ്പെടുത്തി.
അടിമാലി പഞ്ചായത്തിലെ മച്ചിപ്ലാവിലാണ് ബുധനാഴ്ച ഉച്ചയോടെ സംഭവം. ഭാര്യ കഴിഞ്ഞദിവസം പിണങ്ങി പോയിരുന്നു.അന്നുമുതൽ ഭർത്താവ് ദുഃഖത്തിൽ ആയിരുന്നതായി പറയുന്നു.
വ്യാഴാഴ്ച ഉച്ചയോടെ താമസിക്കുന്ന മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു.ഗ്യാസ് തുറന്നു വിട്ടു.താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി അടുത്തുള്ളവരെ അറിയിച്ചു.
ഇങ്ങനെയാണ് അഗ്നി രക്ഷനേയും പോലീസും സ്ഥലത്തെത്തിയത്. ഏറേ നേരത്തെ ശ്രമത്തിനൊടുവിൽ ഫ്രാൻസിസിനെ മയത്തിൽ ആക്കി രക്ഷപ്പെടുത്തി അടിമാലി താലൂക്ക് എത്തിക്കുകയായിരുന്നു.
കേരളത്തിൽ ഇനി ആരും പാമ്പുകടിയേറ്റ് മരിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് വിഷത്തിന് പ്രതിവിധി വികസിപ്പിക്കുന്നതിൽ വനം, ആരോഗ്യ വകുപ്പുകൾ കൈകോർക്കാൻ ഒരുങ്ങുന്നു. പാമ്പിൻവിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടുന്നത് കണക്കിലെടുത്താണ് തദ്ദേശീയമായി മരുന്ന് വികസിപ്പിക്കാനുള്ള നീക്കം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആന്റിവെനത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ നിർമ്മിക്കാനാണ് നീക്കം.
നിലവിൽ ഇന്ത്യയിലെ മൊത്തം പാമ്പുകടി മരണങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് കുറവാണ്.
ഇത് എടുത്തു കാണിച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും ഇത്തരം മരണങ്ങൾ പൂജ്യം ആക്കുക എന്ന ലക്ഷ്യത്തിൽ മുന്നിട്ട് ഇറങ്ങുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ലോക പാമ്പ് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 82,000 പാമ്പുകടി മരണങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ പകുതിയും ഇന്ത്യയിലാണ്.
2019-ൽ 119 ആയിരുന്ന മരണസംഖ്യ 2024-ൽ 30 ആയി കുറഞ്ഞിരുന്നു. ഇതും കുറച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Summary: In a tragic incident caused by a gas leak, a fire broke out in Vellangallur, Irinjalakuda on July 8 around 2 PM. The husband, who sustained severe burn injuries along with his wife, has succumbed to his injuries.