കോടതിയലക്ഷ്യം; പ്രതിക്ക് തടവും പിഴയും
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപര്‍ഹമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2000 രൂപ പിഴയും. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. സമാന രീതിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് നേരത്തെയും പ്രതിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചതും കോടതി വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.
കേസിലെ സാക്ഷിമൊഴികളും കേസിനു ആസ്പദമായ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ക്രിമിനല്‍ കോടതിയലക്ഷ്യം നടത്തിയതായി വ്യക്തം ആവുന്നതായി കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ രാജ വിജയരാഘവനും ജോബിന്‍ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതിയെ ശിക്ഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ കെ കെ ധീരേന്ദ്രകൃഷ്ണന്‍ ഹാജരായി.
ജസ്റ്റിസ്സ് ദേവന്‍ രാമചന്ദ്രനെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയില്‍ പി.കെ സുരേഷ്‌കുമാറിനെതിരെ കൊച്ചി സൈബര്‍ പൊലീസും ക്രിമിനല്‍ കേസ് എടുത്തിരുന്നു. കേസ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ആണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്.
പോരാത്തതിന് ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്.
ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാസ്കർ തന്നയ്ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു. ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി.
ENGLISH SUMMARY:
A man has been sentenced to three days in jail and fined ₹2,000 for posting defamatory content on Facebook against High Court judges. The Kerala High Court Division Bench found P.K. Suresh Kumar, a resident of Alangad, Ernakulam, guilty of criminal contempt of court.