കൊച്ചി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ വിവാദ പരാമർശവുമായി നടൻ സന്തോഷ് പണ്ഡിറ്റ് എത്തിയത്. നിമിഷപ്രിയയെ രക്ഷിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും, ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചത്
നിമിഷപ്രിയ നിരപരാധിയല്ലെന്നും, അങ്ങനെയുള്ള ഒരാൾക്കുവേണ്ടി കോടിക്കണക്കിന് രൂപ സമാഹരിച്ച് കൊടുക്കുന്നതിനെയും സന്തോഷ് പണ്ഡിറ്റ് രൂക്ഷമായി വിമർശിച്ചു. തെറ്റ് ചെയ്ത കുറെ മലയാളികൾ വേറെയും ജയിലിൽ കഴിയുന്നുണ്ട്, അവരെയും ഇതുപോലെ കോടികൾ നൽകി രക്ഷിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
വധശിക്ഷക്ക് പകരം കുറെ കാലം ജയിലിൽ കഴിയുന്നതിൽ തെറ്റില്ല, പക്ഷേ ഇങ്ങനെ രക്ഷിച്ചുകൊണ്ട് വരുന്നത് മനുഷ്യത്വരഹിതമാണ്. വിദേശത്ത് ജോലിക്ക് പോയി അവിടെയുള്ള ഒരു മനുഷ്യനെ ആസൂത്രണം ചെയ്തു കൊന്ന, ഒരാൾക്ക് വേണ്ടിയാണ് ഇവിടെയുള്ള കുറെ പേർ ജയ് വിളിക്കുന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നെങ്കിൽ എംബസിയെ സമീപിക്കാമായിരുന്നു. അതല്ലാതെ, കൊല്ലേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെ രക്ഷിക്കുന്നതിനോട് താൻ വിയോജിക്കുകയാണ്.
നമ്മുടെ നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുറെയേറെ വിദ്യാർത്ഥികൾ പഠിത്തം നിർത്തുന്നുണ്ട്. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ കുട്ടികളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത്. ഇവർക്ക് 34 കോടിയൊന്നും വേണ്ട, ചെറിയ തുക മാത്രം നൽകിയാൽ മതി. ഇങ്ങനെയുള്ള ആൾക്കാർക്ക് നൽകാതെ ക്രിമിനലുകൾക്ക് വേണ്ടി ഓടി നടക്കുന്നവർ ഈ പാവപ്പെട്ടവരെ കാണുന്നില്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി
ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം വന്നത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ തുടങ്ങിയത്.
ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഈ ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ഏറെ ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം വന്നത്. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ശക്തമായ ഇടപെടലുകൾ ആരംഭിച്ചു.യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം, തലാലിന്റെ സഹോദരനെയും യെമൻ ഭരണകൂടത്തെയും സമീപിച്ചു.
കാന്തപുരത്തിന്റെ ഓഫീസ് നൽകിയ വിവരമനുസരിച്ച്, പ്രശസ്ത യെമൻ ഇസ്ലാമിക പണ്ഡിതനായ ഹബീബ് ഉമർ ബിൻ ഹഫീൽ മുഖേനയാണ് ഇടപെടൽ നടന്നത്.എം.എൽ.എ ചാണ്ടി ഉമ്മൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് കാന്തപുരം വിഷയത്തിൽ നേരിട്ട് പ്രവർത്തിച്ചത്. കാന്തപുരം നടത്തിയ ശ്രമങ്ങൾക്ക് മികച്ച ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.
അതേസമയം, നിമിഷപ്രിയയ്ക്ക് വിധിച്ച വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന റിപ്പോർട്ടുകളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ അധികൃതർക്ക് അയച്ച കത്തിൽ, ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം, തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിന് ദിയാധനം (ബോധനധനം) നൽകുന്നതിലൂടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളും ഇപ്പോഴും മുന്നോട്ട് പോവുകയാണ്.
2018-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ, യെമൻ സുപ്രീംകോടതി വരെ സ്ഥിരീകരിച്ചിരുന്നു. ബിസിനസ് പങ്കാളിയായിരുന്ന തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ഈ വിധി.നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചനത്തിനായി യെമനിലെത്തി മാസങ്ങളായി നിരന്തരമായി ശ്രമിച്ചു വരികയാണ്.‘മമ്മി കരയരുത്, ധൈര്യമായിരിക്കണം, എല്ലാം ശരിയാകും’; 12 വർഷത്തിന് ശേഷം നിമിഷപ്രിയയെ കണ്ട നിമിഷം വിവരിച്ച് അമ്മ പ്രേമകുമാരി
മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകും. അമ്മയെ 12 വർഷത്തിന് ശേഷം കണ്ടപ്പോൾ നിമിഷപ്രിയ ആദ്യം പറഞ്ഞത് ഈ വാക്കുകൾ.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ 12 വർഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂർത്തങ്ങൾ വിവരിക്കുകയായിരുന്നു അമ്മ പദ്മകുമാരി.ജയിലിൽ ഏറെ കാത്തിരിക്കേണ്ടി വന്നു.ഭാഷ അറിയാത്തത് വലിയ വെല്ലുവിളിയായി. എങ്കിലും അവസാനം മകളെ കണ്ടു.
കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. മകളെ കണ്ട നിമിഷത്തിൽ മകൾ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചു. ഞാനും കരഞ്ഞു.അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവൾ നന്നായിട്ടിരിക്കുന്നു.
കുറേ നേരം മകൾക്കൊപ്പം ചെലവഴിക്കാൻ സാധിച്ചു. തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറയുന്നു.
English Summary:
Actor Santhosh Pandit has sparked controversy with his remarks regarding efforts to secure the release of Nimisha Priya, who is currently imprisoned in Yemen. In a Facebook post, he expressed his disagreement with rescuing her, stating that bringing back individuals who have committed brutal acts is inhumane.