വിമർശനവുമായി അജയ് തറയിൽ

തിരുവനന്തപുരം: റീൽസ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയിൽ. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘റീൽസ് അല്ല റിയൽ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്.

ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം

തിരുവനന്തപുരം: ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം ചൂടുപിടിക്കുകയാണ് കോൺഗ്രസിൽ .യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയ്ക്ക് കാരണം.വസ്ത്രമേതായാലും മനസ് നന്നായാൽ മതിയെന്നാണ് കെ എസ് ശബരീനാഥന്റെ തിരിച്ചടി. ഫേസ്ബുക്ക് വാളുകൾ ഇപ്പോൾ ചർച്ചകളും വിമർശങ്ങളും കൊണ്ട് നിറയുകയാണ്.

യുവനേതാക്കൾ കൂടുതലും ഖാദി ഒഴിവാക്കി, കളർ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് തറയിലിന്റെ വിമർശന പോസ്റ്റ് .ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം.മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ഖദർ.ഖദർ ഒഴിവാക്കുന്നതാണ് ന്യൂജെൻ എന്ന ധാരണ, മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഖദർ വിമർശനം ചർച്ചയായതോടെ കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ തന്നെ മറുപടിയുമായെത്തി. തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ലെന്നായിരുന്നു ശബരീനാഥൻ നൽകിയ മറുപടി.ഖദർ ഷർട്ട് സാധാരണ വസ്ത്രം പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. ഒരു ഖദർ ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ചെയ്യാനാവുമെന്നും പരിഹാസ രൂപേണ ശബരീനാഥൻ വ്യക്തമാക്കി.

വസ്ത്രധാരണം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.കാലത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നായിരുന്നു ഈ വിഷയത്തിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രതികരണം. ക്യാപ്റ്റൻ – മേജർ തർക്കത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റ് ചർച്ചകളിലേക്ക് വഴിമാറി പോകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ട്.

ആൾരൂപം വെച്ച് കൂടോത്രം; എല്ലാം ചെയ്തത് ദേശീയ നേതാവ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാൻ; മന്ത്രവാദത്തിന് പിന്നിൽ മുതിർന്ന നേതാവ്; കോൺഗ്രസിൽ വീണ്ടും കൂടോത്ര വിവാദം കത്തുന്നു

തിരുവനന്തപുരം:പഴമക്കാരുടെ പേടി സ്വപ്‌നമായിരുന്ന “കൂടോത്രം” കോൺഗ്രസിനെയും വരിഞ്ഞു മുറുക്കുകയാണ്. പല നേതാക്കളും കൂടോത്രത്തിൻറെ ഇരകൾ ആയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.കൂടോത്രത്തിന് പിന്നിലെ കൈകളെ തേടുകയാണ് കോൺഗ്രസ്‌. സംസ്ഥാന രാഷ്ട്രീയം തെരഞ്ഞെടുപ്പു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കോൺഗ്രസിൽ വീണ്ടും കൂടോത്ര വിവാദം കത്തുന്നു. സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിനെ ചറ്റിപ്പറ്റിയാണ് ഇപ്പോൾ വിവാദം പുകയുന്നത്.

ദേശീയ തലത്തിൽ പ്രധാന ഉത്തരവാദിത്വം വഹിക്കുന്ന ഒരു നേതാവിനെതിരെ ആൾരൂപം വെച്ച് കൂടോത്രം ചെയ്യിപ്പിച്ചുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ആരോപണം.ഇത് കൂടാതെ വി.എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന ചാനൽ ചർച്ചകളിൽ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടുന്ന കൂലി നിരീക്ഷകനെ ഉപയോഗിച്ച് നേതാക്കളെ

വിലകുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിലും നേതാവിന്റെ പിൻബലമുണ്ടെന്ന ആക്ഷേപവും പ്രകടമാണ്.കെ.പി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അധിക്ഷേപിച്ചു കൊണ്ട് സംസാരിക്കുന്ന ഈ നിരീക്ഷകന്റെ വീഡിയോയാണ് നിലവിൽ അവസാനമായി പുറത്ത് വന്നിട്ടുള്ളത്.

English Summary:

In a veiled criticism of the Youth Congress over the reels controversy, Ajay Tharayil shared a social media post indirectly targeting the organization. The post featured a photo of Chandy Oommen with the caption: “Not Reels, It’s Real. Chandy Oommen is the real star.”

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

Related Articles

Popular Categories

spot_imgspot_img