ഡല്‍ഹി സ്‌കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി
ഡല്‍ഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ബുധനാഴ്ച അഞ്ച് സ്‌കൂളുകളിലേക്കാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇതാദ്യം ലഭിക്കുന്ന ഭീഷണി സന്ദേശമല്ല; പല സ്‌കൂളുകള്‍ക്കും തുടർച്ചയായി ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചുവരികയാണ്.
ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, വസന്ത് വിഹാറിലെ വസന്ത് വാലി സ്‌കൂള്‍ എന്നിവയ്ക്കൊപ്പം മറ്റു മൂന്ന് സ്‌കൂളുകള്‍ക്കും ഭീഷണിയുണ്ടായി.
ഹൈപ്പർ സോണിക് മിസൈൽ ചില്ലറക്കാരനല്ല
ഇതില്‍ പ്രത്യേകമായി, സെന്റ് തോമസ് സ്‌കൂളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തേതായി ഭീഷണി സന്ദേശമെത്തുകയായിരുന്നു.
ഭീഷണിക്കു പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഇ-മെയില്‍ സന്ദേശങ്ങളില്‍ സ്പൂഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയതുകൊണ്ടാണ് ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നത് അധികം ബുദ്ധിമുട്ടുള്ളതെന്ന് സൈബര്‍ സെല്ലും പോലീസും വ്യക്തമാക്കി.
സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് വേണ്ട!
ന്യൂഡൽഹി: സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചു എന്ന വാർത്ത നിഷേധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
ഇത്തരം മുന്നറിയിപ്പുകൾ നൽകാൻ വില്പനക്കാരോട് നിർദ്ദേശിച്ചിട്ടില്ലെന്ന് പിഐബിയുടെ പ്രസ്താവനയിൽ ഉണ്ട്. ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി പറഞ്ഞു.
“സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായി ചില മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ വന്നിട്ടുണ്ട്, ഇവ തെറ്റാണ്,”
അതേസമയം “ഏതെങ്കിലും പ്രത്യേക ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ചല്ല, മറിച്ച് എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമം”എന്ന നിലയിലാണ് സർക്കാരിന്റെ പുതിയ തീരുമാനത്തെ പിഐബി വിശേഷിപ്പിച്ചത്.
“ജോലിസ്ഥലങ്ങളിലെ ആരോഗ്യകരമായ ഓപ്ഷനുകൾക്കു വേണ്ടിയുള്ളതാണ് ഈ ഉപദേശം, ആരോഗ്യകരമായ ഭക്ഷണത്തിനും ജീവിതത്തിനും വേണ്ടി അധിക എണ്ണയും പഞ്ചസാരയും കുറയ്‌ക്കുന്നതിന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ പൊതുഉപദേശം പറഞ്ഞുവെക്കുന്നത്.
എന്നാൽ ഇത് ഇന്ത്യയുടെ സമ്പന്നമായ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടുന്നില്ല,” പിഐബി പ്രസ്താവനയിൽ പറയുന്നു.
ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാൻ പത്രക്കടലാസ് പാടില്ല; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാൻ ഇടയാകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്.
Summary:
Multiple schools in Delhi received fresh bomb threats via email on Wednesday. Five schools were targeted in the latest wave. This is not the first such incident in recent days; several schools have been continuously receiving similar threatening messages over the past three days.