web analytics

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ അവസ്ഥ അഭിമുഖീകരിക്കുകയാണ്. ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അതീവ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

അയർലണ്ടിലും കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തുന്നത്. താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്.

യുകെയിൽ വിമാനം തകർന്നുവീണു ….!

മെറ്റ് ഐറാൻ നൽകിയ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, ഞായറാഴ്ച 8 കൗണ്ടികൾക്കായി സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.

അതായത് കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്‌ഫോർഡ്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് വൈകിട്ട് 6 മണിവരെ ഈ മുന്നറിയിപ്പ് നിലനില്ക്കും.

മഴയും ഇടിമിന്നലും സംശയാതീതം

തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിക്കുകയും ഉച്ചയോടെ മുന്നാക്ക്, കൊണാക്‌റ്റ് മേഖലയിലും മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കനത്ത ഇടിമിന്നലോടുകൂടിയ മഴയെ കുറിച്ചും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് മിന്നൽ നാശനഷ്ടങ്ങൾക്കും ഉപരിതല ജലപ്രവാഹത്തിനും യാത്രാ തടസ്സങ്ങൾക്കും കാരണമാകാം. പ്രധാനമായും ഔട്ട്ഡോർ പരിപാടികൾക്ക് തടസ്സമാകാനുള്ള സാധ്യതയും മെറ്റ് ഐറാൻ മുന്നറിയിക്കുന്നു.

കൂടുതൽ പ്രദേശങ്ങൾക്കായി ഇടിമിന്നൽ മുന്നറിയിപ്പ്

ക്ലെയർ, കെറി, ലിമെറിക്ക്, കൊണാക്‌റ്റ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ ഇടിമിന്നൽ മുന്നറിയിപ്പ് ഇന്ന് രാത്രി 10 മണിവരെ നിലനിൽക്കും. കൊണാക്‌റ്റിലെ Galway, Leitrim, Mayo, Roscommon, Sligo എന്നിവിടങ്ങൾക്ക് ശനിയാഴ്ച തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ഇതിൽ ക്ലെയർ, ലിമെറിക്ക്, കെറി എന്നിവയും ചേർത്തു.

ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില

ഇന്നലെ, റോസ്‌കോമണിലെ മൗണ്ട് ഡില്ലൺ കാലാവസ്ഥാ കേന്ദ്രത്തിൽ 31.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ്.

കാർലോയിലെ ഓക് പാർക്കിൽ 30.1 ഡിഗ്രിയും, വെസ്റ്റ്മീത്തിലെ മുള്ളിംഗറും ഷാനൻ വിമാനത്താവളവും 30 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

മുന്‍കരുതലുകള്‍ എടുത്ത് സുരക്ഷിതരായിരിക്കുക

മുൻകാലത്തേക്കാൾ കൂടുതൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ, ജനങ്ങൾ അത്യാവശ്യമായി മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച മഴയും മേഘാവൃതമായ കാലാവസ്ഥയും ഉണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

Related Articles

Popular Categories

spot_imgspot_img