web analytics

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു നൽകിയ വീട് ചോരുന്നുവെന്ന രേണു സുധിയുടെ ആരോപണത്തിനു

ഒരു വീഡിയോയിലൂടെ മറുപടി നൽകി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് രംഗത്തെത്തിയിരുന്നു.

ഇതോടെ ഫിറോസിനെതിരെ ​ആരോപണങ്ങളുമായി രേണുവി​ന്റെ കുടുംബവും രം​ഗത്തെത്തി. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് രേണുവിന്റെ പിതാവ് തങ്കച്ചൻ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വീട് നിർമ്മിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഫിറോസ് ഇതുവരെ തന്നിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു. ”ബുൾ‍‍ഡോസർ കൊണ്ടുവന്ന് ഈ വീട് ഇടിച്ച് നിരത്തുമെന്നു വരെ ഫിറോസ് പറഞ്ഞു. കൊല്ലംകാരെ (സുധിയുടെ വീട്ടുകാർ) താമസിപ്പിക്കാനാണത്രേ ഈ വീടുണ്ടാക്കിയത്.

അങ്ങനെ ഓർത്താണോ ഈ പിള്ളേർക്ക് നാട്ടുകാർ പൈസ കൊടുത്തത്. എല്ലാ ലോകരും ഈ ഫിറോസും മറന്നു പോകുന്ന ഒരു കാര്യമുണ്ട്, അഞ്ച് വയസ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും.

ഞങ്ങള് വേണമെങ്കിൽ നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകണോ? അവർക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, രേണു ജോലിക്ക് പോകുമ്പോൾ ഈ അഞ്ചര വയസുള്ള കുട്ടിയെ ആരു നോക്കും ?”, എന്നും അഭിമുഖത്തിൽ തങ്കച്ചൻ ചോദിക്കുന്നുണ്ട്.

വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോൺക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്‍തതെന്നും എന്നാൽ വീട് തേച്ചത് ശരിയല്ലാത്തിനാൽ പല സ്ഥലത്തും ഇളകിപ്പോകുന്നുണ്ടെന്നും തങ്കച്ചൻ പറയുന്നു.

പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി… കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം…പൊട്ടിത്തെറിച്ച് രേണു സുധി

കോട്ടയം: പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കതിരെ പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു സുധിയുടെ ആരോപണം.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലാണ് രേണു സുധി പരാതി നൽകാനെത്തിയത്. കൂടാതെ പൊലീസ് പരാതിക്കാരനെ ന്യായീകരിച്ചെന്നും രേണു പറയുന്നു.

ഈ കേസ് ഇവിടെ തീർക്കാൻ പറ്റില്ല, കോടതിയിൽ തീർക്കെന്നാണ് പറഞ്ഞതെന്നും രേണു പറയുന്നു. രണ്ട് പെണ്ണുങ്ങൾ എന്നു പോലും പരിഗണിച്ചില്ല. അതിൽ വൾഗർ ആയൊന്നും ഇല്ലെന്നാണ് അവർ പറയുന്നതെന്നും രേണു പറയുന്നു.

തന്റെ ഭൂതകാലത്തെക്കുറിച്ച് തുടർച്ചയായി വീഡിയോ ചെയ്യുന്ന വ്‌ളോഗർക്കെതിരേയും രേണു സുധി തുറന്നടിക്കുന്നുണ്ട്. ”ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം? മരിച്ചു പോയ സുധിച്ചേട്ടന് പ്രശ്‌നമില്ലായിരുന്നു.

ഈ ആരോപണത്തിൽ പറയുന്ന ആൾക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാര് സിബിഐയോ? എന്റെ പുറകെ നടക്കാൻ ഇവനെ ആരേലും ഏൽപ്പിച്ചിട്ടുണ്ടോ? ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം?

ഒരു കോലും പിടിച്ച് വ്‌ളോഗർ ആണെന്നും പറഞ്ഞ് എന്റെ പുറകെ നടക്കുന്നത് എന്തിനാണ്?” എന്നാണ് രേണു ചോദിക്കുന്നത്.

എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് സുധിച്ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്? കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? എന്തിനാണ് എന്റെ പിറകെ നടക്കുന്നത്?

എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചോ എന്നും രേണു ചോദിക്കുന്നു. പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി എന്നാണ് രേണു പറയുന്നത്.

ഞങ്ങൾ പരാതിക്കാരാണ്, പക്ഷെ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും രേണു പറയുന്നു.

English Summary:

Following Renu Sudhi’s allegation that the house built by a volunteer group after the untimely demise of Kollam Sudhi is leaking, Firoz, the founder of Kerala Home Design Group and the key person behind the home construction, has responded through a video statement.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

Related Articles

Popular Categories

spot_imgspot_img