web analytics

യാത്രക്കാരുടെ തലയിൽ കമ്പി വീണു

യാത്രക്കാരുടെ തലയിൽ കമ്പി വീണു

കൊല്ലം: ട്രെയിനിറങ്ങി നടന്നു പോകുന്ന യാത്രക്കാരുടെ തലയിൽ കമ്പി വീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് ഓടി എത്തിയത്.

സുരക്ഷ മാനദണ്ഡം പാലിക്കാതെയുള്ള നിർമാണമാണ് അപകട കാരണമെന്നാണ് ഉയരുന്ന ആരോപണം. വല കെട്ടാതെ ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു കമ്പികളാണ് താഴേക്കു പതിച്ചത്.

ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് മലയാളി യാത്രക്കാരന് ദുരനുഭവം ഉണ്ടായത്.

കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം നടന്നത്.

കാലിൻ്റെ വിരലിന് പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു.

സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെ ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിലാണ് എലി കടിച്ചത്. തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും സമാനമായ രീതിയിൽ എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.

ട്രെയിനിൽ ഏലി ശല്യം കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ റെയിൽവെ അധികൃതർ ബാബുവിന് പ്രാഥമിക ചികിത്സ നൽകി.

കോച്ചിൽ വൃത്തിഹീന സാഹചര്യമായിരുന്നു എന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബാബു അറിയിച്ചു. ട്രെയിനിൽ എന്ത് വിശ്വസിച്ച് യാത്ര ചെയ്യുമെന്നും ബാബു ചോദിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു. ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി

കോഴിക്കോട്: ബസ് പാലത്തില്‍ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വെങ്ങളത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ബസ് അമിതവേഗതയിലുമായിരുന്നു എന്നുമാണ് വിവരം. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Summary: Two passengers suffered serious head injuries after an iron rod fell on them while walking along the platform at Kollam Railway Station. The accident occurred during the construction of a new building at the station.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല

ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല കണ്ണൂർ∙ ഓൺലൈൻ...

Related Articles

Popular Categories

spot_imgspot_img