2മാസംപ്രായമുള്ളകുഞ്ഞ് മരിച്ചു; പോസ്റ്റ്മോർട്ടം ഇന്ന്
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
കുഞ്ഞിന് അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് മരിച്ചത്.
സുന്നത്ത് ചെയ്യുന്നതിന് ആശുപത്രിയിലെത്തിച്ചതായിരുന്നു.
കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചത്.
അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല.
തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ
ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു.
എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്.
സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആണ് കേസ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്.
സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ
കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക
ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു
മലപ്പുറം: സ്‌കൂളില്‍ പോകുന്നതിന് തൊട്ടു മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു.
മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്.
കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍.
പ്രഭാത ഭക്ഷണം കഴിച്ചയുടനെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു.
ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല്‍ കിടന്നുറങ്ങുകയായിരുന്നു.
അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു.
പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്.
ഇന്നലെ രാവിലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ
തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പീന്നീട്മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി വഷളായി.
ഇതെ തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. ‘
എന്നാൽഇവിടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.
English Summary :
Postmortem of the child who died shortly after being administered anesthesia for a circumcision procedure will be conducted today at Kozhikode Medical College Hospital