മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിനു പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധം.
ഇത്തരത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ച നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.
മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്എഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റുമായ ജോണ്‍സണ്‍ പി.ജെയുടെ ഫെയ്സ്ബുക് കുറിപ്പ്.
‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവു പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, ഒത്താൽ രക്ഷപ്പെട്ടു.
ഇവിടെ ചോദ്യത്തിൽനിന്ന് എന്ന വ്യത്യാസം മാത്രം’’ – എന്നായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ എൻ.രാജീവിന്റെ പരിഹാസം.
മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം പരിഹസിച്ചത്.
സിപിഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Summary:
Following the collapse of a medical college building, there has been massive outrage on social media against Health Minister Veena George.