ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു

ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ആണ് സംഭവം. തിരുവന്‍വണ്ടൂര്‍ അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.

രണ്ടാഴ്‌ച്ച മുന്‍പാണ് ഗോപിനാഥനെ തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തി വരികയായിരുന്നു ഗോപിനാഥന്‍. വൈകീട്ട് തിരുവന്‍വണ്ടൂരില്‍ നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോയാൽ രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്.

രണ്ടാഴ്ച മുന്‍പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കു വരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി വരികയും ഇദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയുമായിരുന്നു.

തുടർന്ന് ആക്രമണത്തില്‍ നായയുടെ നഖം ഇദ്ദേഹത്തിന്റെ കാലില്‍ കൊണ്ട് മുറിവേറ്റുന്നു. എന്നാൽ ചെറിയ മുറിവായിരുന്നതിനാൽ ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല.

പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷം ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് പേവിഷബാധ സ്ഥിരീകരിച്ചത്.

നായയുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്

മുതിർന്നവരെ നായ കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത കൂടുന്നത്.

എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇതാണ് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ കാരണം.

വളർത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാൽ ഉടൻ പൈപ്പിന് കീഴിൽ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകയും. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് പേവിഷബാധയുടെ രോഗലക്ഷണങ്ങൾ.

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പേ ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് കഴുത്തിന് മുകളിലാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉടൻ എടുക്കണം.

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.

സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി.

ആരോ​ഗ്യനില അതീവ​ഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.

രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു.

ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല.

എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Summary: Another death due to rabies reported in Kerala. The deceased is Gopinathan Nair (65) from Shankaramangalam House, 5th ward, Thiruvandoor, Alappuzha. The incident has raised public health concerns.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img