ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ
ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന ആക്രമണത്തിൽ പരുക്കേറ്റ കാൽനടയാത്രക്കാരിയായ ഇന്ത്യൻ വംശജ മരിച്ചു. നിള പട്ടേൽ (56) ആണ് മരിച്ചത്.
തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന മൈക്കൽ ചുവുമെകയെ (23) അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക എന്നിങ്ങനെ ഒട്ടറെ കേസുകളിൽ പ്രതിയാണ് മൈക്കൽ.
പ്രതിയെ ഓൺലൈൻ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്.
വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്ന അമ്മ എന്ന് നിള പട്ടേലിന്റെ മകൻ ജയ്ദാനും മകൾ ഡാനിക്കയും അറിയിച്ചു. ‘‘ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, പക്ഷേ ഞങ്ങളുടെ അമ്മ യഥാർഥത്തിൽ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അമ്മ. എല്ലായ്പ്പോഴും മറ്റുള്ളവരെ തന്നെക്കാൾ അധികമായി പരിഗണിച്ചു.
പ്രതിഫലമായി ഒന്നും ചോദിക്കാതെ മറ്റുള്ളവരെ സേവിച്ചു. ക്ഷമ, സ്നേഹം, അചഞ്ചലമായ പിന്തുണ എന്നിവയിലൂടെയാണ് അമ്മ ജീവിച്ചിരുന്നതെന്ന്’’ – മക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
ജൂൺ രണ്ടിന് ലെസ്റ്ററിലെ അയ് സ്റ്റോൺ റോഡിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യം ! യു.കെ.യിൽ മാറ്റിവെച്ച ഗർഭപാത്രമുപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി യുവതി…!
യു.കെ.യിൽ ജന്മനാ ഗർഭപാത്രമില്ലാതെ ജനിച്ച യുവതി മാറ്റിവെച്ച ഗർഭപാത്രമുപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി. ആദ്യമായാണ് യു.കയിൽ മാറ്റിവെച്ച ഗർഭപാത്രം ഉപയോഗിച്ച് കുഞ്ഞ് ജനിക്കുന്നത്.
കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്സൺ പ്രവർത്തനരഹിതമായ ഗർഭപാത്രമില്ലാതെയാണ് ജനിച്ചത്.
2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം അവർക്ക് ലഭിച്ചു – അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്. ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.
ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) തങ്ങളുടെ മകൾക്ക് ആമി എന്ന് പേരിട്ടിരിക്കുന്നത്.
രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് ‘അവിശ്വസനീയവും’ ‘അതിശയകരവുമായിരുന്നു’ എന്ന് അമ്മ ഗ്രേസ് പറയുന്നു.
വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്‌കോട്ട്‌ലൻഡിൽ നിന്നുള്ളവരാണ്, മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടിയ്ക്ക് ജന്മം നൽകാമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ച ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീം അറിയിച്ചു.
2019 ലാണ് ഗ്രേസിന്റെ രണ്ട് സഹോദരിമാരിൽ ഒരാളായ ആമി പർഡി തന്റെ ഗർഭപാത്രം ഗ്രേസിന് ദാനം ചെയ്യുന്നത്. അവർക്ക് അപ്പോൾ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.
ENGLISH SUMMARY:
An Indian-origin pedestrian, Neela Patel (56), died after being injured in an attack on a street in Leicester, UK. A post-mortem confirmed that the cause of death was head trauma.