‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡനമല്ല

‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡനമല്ല

മുംബൈ: ഒരു സ്ത്രീയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡനമായി കണക്കാക്കില്ലെന്ന് ബോംബെ ഹൈക്കോടതി. ആ വാക്കുകൾ ലൈംഗിക ഉദ്ദേശത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

2015 ൽ നാഗ്പൂരിലെ ഖാപ ഗ്രാമത്തിലെ 17 വയസ്സുള്ള പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ, പ്രതി പെൺകുട്ടിയുടെ കൈ പിടിച്ചു നിർത്തി പേര് ചോദിക്കുകയും ഐ ലവ് യൂ എന്ന് പറയുകയും ചെയ്തു.

തുടർന്ന് പെണ്കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.

2017-ൽ നാഗ്പൂരിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു.

ഇതിനെതിരെ നൽകിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടത്.

വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; കിരൺകുമാറിന് ജാമ്യം

വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ.

ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ആണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്.

പോരാത്തതിന് ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ​ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്.

ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാസ്കർ തന്നയ്ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു.

ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു.

കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി.

ഇബ്രാഹിം തന്നെയാണോ ഇത്; പൃഥ്വിരാജിന്റെ ​ഗെറ്റപ്പ് ഞെട്ടിക്കുന്നത്; ഒപ്പം കാജോളും

വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; കിരൺകുമാറിന് ജാമ്യം

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്.

ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി വന്നത്.

ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് നിലവിൽ കിരണിന് ജാമ്യം അനുവദിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.

കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിലാണ് 2021 ജൂൺ 21ന് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയായപ്പോൾ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരൺ കുമാർ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പറയുകയായിരുന്നു.

പത്തു വർഷം തടവുശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിണിനെതിരെ തെളിഞ്ഞിരുന്നു.

ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

The Bombay High Court has ruled that saying “I love you” to a woman does not amount to sexual harassment.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ ആലപ്പുഴ: ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു...

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ് മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന്...

വാൻ ഹായ് 503; വിഡിആർ വിവരങ്ങൾ വീണ്ടെടുത്തു

വാൻ ഹായ് 503; വിഡിആർ വിവരങ്ങൾ വീണ്ടെടുത്തു കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന്...

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ...

മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി ന്യൂഡൽഹി: മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ...

വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ ‘വിൽപ്പന: താമസിക്കാൻ ആളെത്തിയതോടെ…. കൊച്ചിയിൽ നടന്നത്….

കൊച്ചി: വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ 'വിൽപ്പന' നടത്തുന്ന സംഘത്തിലെ...

Related Articles

Popular Categories

spot_imgspot_img