web analytics

വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് ആണ് സംഭവം.

നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്.

വീടിന്റെ അടുക്കളയിലാണ് മഹിമയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.

തുടർന്ന് പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്.

സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Summary: A female student was found dead after allegedly setting herself on fire using kerosene inside her house in Thiruvananthapuram.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img