വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്നാണ് മുത്തുലക്ഷ്മിയുടെ ആവശ്യം.

ഇതിനായി ഉടൻ നിവേദനം നൽകും എന്നും മുത്തുലക്ഷ്മി വ്യക്തമാക്കി. നേരത്തെ മുത്തുലക്ഷ്മി സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. സേലം മേട്ടൂരിൽ ആണ്‌ വീരപ്പന്റെ കുഴിമാടം ഉള്ളത്.

ഡിണ്ടിഗലില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോട് ആണ് തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്.

ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പെരിയസാമി പറഞ്ഞു. നിലവില്‍ തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയാണ് മുത്തുലക്ഷ്മി.

തമിഴ്നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്നും മുത്തുലക്ഷ്മി പറഞ്ഞു.

നടിമാരെ കെട്ടിപ്പിടിച്ച്‌ പണം സമ്പാദിച്ച ശേഷം തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവർ വീമ്പിളക്കുകയാണെന്നും അവർക്ക് ഇടം കൊടുക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

Summary: Veerappan’s wife Muthulakshmi demands that the Tamil Nadu government build a memorial near his grave in Moolakadu.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു....

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി...

ടോയ് കാറിനുള്ളിൽ രാജവെമ്പാല; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ചെറുവാഞ്ചേരിയിലാണ്...

Related Articles

Popular Categories

spot_imgspot_img