തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം സ്വദേശിനി സുപ്രിയക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മെമുവിലെ അനിയന്ത്രിത തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്.

എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

രാവിലെ ഓടുന്ന കൊല്ലം–എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം ‍തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും യാത്രക്കാരിൽ നിരവധിപേർ വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യുന്നത്.

രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്പെഷൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയാണ്.

നിലവിൽ എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തിപ്പോകുന്ന മെമു സർവീസ് പ്രാബല്യത്തിൽ വന്നാലേ ജില്ലയിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹി ശ്രീജിത്ത് കുമാർ വ്യക്തമാക്കി.

Summary: A female passenger fainted due to overcrowding on the Kollam–Ernakulam MEMU train

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img