റീല്‍സെടുക്കുന്നതിനിടെ ജീപ്പ് കാരാപ്പുഴ ഡാമില്‍ വീണു; അഞ്ച് പേര്‍ക്കെതിരെ കേസ്

ബത്തേരി: റീല്‍സെടുക്കുന്നതിനിടെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറിലേക്ക് ജീപ്പ് വീണ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹില്‍, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

ഇവർ ഉപയോഗിച്ച ജീപ്പ് അമ്പലവയല്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാല്‍ വ്യൂപോയിന്റില്‍ തന്നെയാണ് ഇന്നലെ ജീപ്പ് മറിഞ്ഞത്.

റീല്‍സെടുക്കുന്നതിനായി ഡാമിന് അടുത്തേക്കെത്തിയ യുവാക്കള്‍ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്തേക്കാണ് യുവാക്കള്‍ റീല്‍സെടുക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്. ജീപ്പ് മുങ്ങിപ്പോകാന്‍ പാകത്തില്‍ വെള്ളം ഉള്ള സ്ഥലത്തേക്കാണ് വാഹനം മറിഞ്ഞത്.

വാഹനത്തിന്റെ ആര്‍ സി ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കാനും ആണ് പോലീസിന്റെ തീരുമാനം.

Summary: Police have filed a case against five individuals after a jeep fell into the Karapuzha Dam reservoir while attempting to shoot social media reels.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത്...

കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം

കോട്ടയം: പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം കോടിമത...

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് നടൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും...

ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു....

Related Articles

Popular Categories

spot_imgspot_img