പാകിസ്ഥാൻ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റതായാണ് റിപോർട്ടുകൾ.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത് എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ പ്രദേശവാസികളും, സൈനികരും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും, പൊലീസും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പത്തോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാൻ ഏറ്റെടുത്തു. താലിബാന്റെ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പാണ് ചാവേർ ആക്രമണം നടത്തിയത്.
ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ചാവേർ ആക്രമണം ഉണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പഷ്തൂണ്‍ഖ്വ മേഖലയില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പിന്തുണയോടെ ആണ് ഇത്തരം സംഭവങ്ങളെന്ന് പാകിസ്ഥാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
Summary: 13 Pakistani soldiers were killed and 29 injured in a deadly suicide attack, reports confirm.