തൃശൂര്‍: തൃശൂരില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കൊടകരയിലാണ് അപകടം നടന്നത്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത് എന്നാണ് വിവരം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.
വിശ്വംഭരന്‍ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് ഇത്.
ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.
Summary: An old building collapsed in Kodakara, Thrissur, where migrant workers were residing.