web analytics

കോഴിക്കോട് സാമൂതിരി രാജ കെ സി രാമചന്ദ്രന്‍ രാജ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെ സി ആര്‍ രാജ എന്ന കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം രാമചന്ദ്രന്‍ രാജ (93) അന്തരിച്ചു. 

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 

രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് വിദഗ്ധന്‍ ആയിരുന്നു. അദ്ദേഹത്തെ രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തെരഞ്ഞെടുക്കപ്പെട്ടത്.

തന്റെ മുന്‍ഗാമിയായ കെ സി ഉണ്ണിയനുജന്‍ രാജയുടെ നിര്യാണത്തെത്തുടര്‍ന്ന് ഏപ്രില്‍ മൂന്നിനാണ് രാമചന്ദ്രന്‍ രാജ സാമൂതിരിയുടെ ആചാരപരമായ സ്ഥാനം എന്ന്. 

പക്ഷെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സാമൂതിരിയുടെ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭരണം നേരിട്ട് ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ താമസക്കാരനായ കെസിആര്‍ രാജ നാല്‍പ്പതു വര്‍ഷത്തിലേറെ ബിസിനസ് മാനേജ്‌മെന്റ്- മാനേജ്മെന്റ് അധ്യയന- മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. 

എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍, മുംബൈ ഗാര്‍വേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എജുക്കേഷന്‍ സ്ഥാപക ഡയറക്ടര്‍, 

ജിഐഡിസി രാജ്ജു ഷോര്‍ഫ് റോഫേല്‍ മാ നേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസര്‍, മുംബൈ മാനേജ്‌മെന്റ് അസോസിയേഷന്‍ ഗവേഷണവിഭാഗം ചെയര്‍മാന്‍, 

അഹമ്മദാബാദ് മാനേജ്മെന്റ് അസോസിയേഷന്‍ അക്കാദമിക് അഡൈ്വസര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

1932 ഏപ്രില്‍ 27 നാണ് രാമചന്ദ്രന്‍ രാജ ജനിച്ചത്. കോട്ടയ്ക്കല്‍ കെപി സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും ആരംഭിച്ച അദ്ദേഹത്തിന്റെ അക്കാദമിക് യാത്ര പിന്നീട് ഡല്‍ഹിയില്‍ തുടര്‍ന്നു. 

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ (ഓണേഴ്‌സ്) ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഉന്നത പഠനവും കരസ്ഥമാക്കി.

അക്കാദമിക് മേഖലയിലേക്ക് തിരിയുന്നതിന് മുമ്പ് മെറ്റല്‍ ബോക്‌സില്‍ കൊമേഴ്സ്യല്‍ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. 

ഗാര്‍വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ സ്ഥാപക ഡയറക്ടറാകുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിലെ ജംനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ഫാക്കല്‍റ്റി അംഗമായും പ്രവർത്തിച്ചു.

പിന്നീട് എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത കാലം വരെ, ഗുജറാത്തിലെ വാപ്പി സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം.

കാലടി മന ജാതവേദന്‍ നമ്പൂതിരിയുടെയും കിഴക്കെ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: ഇന്ദിര രാജ മേനോന്‍. 

മക്കള്‍: കല്യാണി രാജ മേനോന്‍ (ബംഗളൂരൂ), നാരായണ്‍മേനോന്‍ (യുഎസ്എ). മരുമക്കള്‍: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോന്‍ (റിട്ട. സിവില്‍ എന്‍ജിനിയര്‍, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോന്‍ (യുഎസ്എ)

English Summary :

KC R Raja, also known as Zamorin Raja of Kozhikode and a member of the Kottakkal Kizhakke Kovilakam, has passed away at the age of 93.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ...

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

Related Articles

Popular Categories

spot_imgspot_img