ബ്രിട്ടനിൽ പനി ബാധിച്ച് മലയാളി ബാലനു ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ കുര്യൻ വർഗീസിന്റെയും ഷിജി തോമസിന്റെയും മകൻ റൂഫസ് കുര്യൻ (7) ആണ് മരിച്ചത്.
പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 24ന് സ്‌കൂളിൽ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു.
വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. പിന്നീട് ശരീരത്തിൽ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നി.
എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നി. ഇതോടെ പുലർച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുൻപ് മാത്രമാണ് റൂഫസും കുടുംബവും യുകെയിൽ എത്തിയത്.
ആലപ്പുഴ സ്വദേശികളാണ് റൂഫസിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.