വെറുതെ ഒരു രസത്തിന് മീൻ പിടിക്കാൻ ഇറങ്ങുന്നവരും, മീൻപിടുത്തം ഹോബിയാക്കിയവരും അറിയാൻ; നിങ്ങൾ ചെയ്യുന്നത് എത്രമാത്രം ക്രൂരതയാണെന്ന് അറിയാമോ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: വെള്ളത്തിൽ നിന്നും കരയിലേക്ക് പിടിച്ചിടുന്ന മത്സ്യങ്ങൾ അനുഭവിക്കുന്നത് അതികഠിനമായ മരണവേദനയെന്ന് പഠനം.

2 മിനിറ്റ് മുതൽ 22 മിനിറ്റ് വരെ മത്സ്യങ്ങൾക്ക് അതികഠിനമായ മരണവേദന അനുഭവപ്പെടുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

വടക്കേ അമേരിക്കൻ കോൾഡ് വാട്ടർ മത്സ്യമായ റെയിൻബോ ട്രൗട്ട് മത്സ്യങ്ങളിലാണ് ഗവേഷകർ പഠനങ്ങൾ നടത്തിയത്.

റെയിൻബോ ട്രൗട്ടിന് ഏകദേശം 10 മിനിറ്റോളം മിതമോ തീവ്രമോ ആയ വേദനയുണ്ടായതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് 60 സെക്കന്റിനുള്ളിൽ അവയ്ക്ക് വേദന തുടങ്ങും.

വായുവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ മത്സ്യങ്ങൾക്ക് ഗുരുതരമായ മരണവെപ്രാളം ഉണ്ടാകും.

ജലത്തിൽ നിന്ന് പുറത്തെത്തുമ്പോൾ 60 സെക്കന്റിനുള്ളിൽ മത്സ്യങ്ങള്‍ക്ക് ഹൈഡ്രോമിനറല്‍ അസന്തുലിതാവസ്ഥ അനുഭവപ്പെടും.

ഇത് ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥയ്ക്ക് ഗുരുതരമായ തടസ്സം സൃഷ്ടിക്കും. അതുകൊണ്ടാണ് അവയില്‍ വേദനയും അസ്വസ്ഥതയും വര്‍ധിക്കുന്നത്.

മത്സ്യങ്ങളെ ഐസിലോ തണുത്ത വെള്ളത്തിലോയിട്ട് കൊല്ലുന്നതും കൂടുതൽ വേദന അനുഭവിക്കാൻ ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐസ് വെള്ളത്തിൽ മത്സ്യങ്ങളുടെ ബോധം നഷ്ടപ്പെടാൻ കൂടുതൽ സമയമെടുക്കുമെന്നും. അതിനാൽ അവ കൂടുതൽ നേരം വേദന സഹിക്കേണ്ടിവരും.

എന്നാൽകൊല്ലുന്നതിന് മുൻപായി അവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് എന്ന രീതി ഉപയോഗിക്കുന്നത് വേദനയുടെ തീവ്രത കുറക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ രീതി മരണത്തിനു മുൻപുള്ള അവയുടെ വേദന ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.

English Summary :

A study has found that fish pulled from water to land experience extreme pain during death.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ്

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ് കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

Related Articles

Popular Categories

spot_imgspot_img