ഗുരുവായൂരിലെ ഈ മാസത്തെ ഭണ്ഡാര വരവ്

ഗുരുവായൂരിലെ ഈ മാസത്തെ ഭണ്ഡാര വരവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 7,25,24,602 രൂപയാണ് ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത്.

ഇതിന് പുറമെ 2 കിലോ 672 ഗ്രാം 600മില്ലി ഗ്രാം സ്വർണ്ണവും 14കിലോ 240 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു.

ഇ ഹുണ്ടി യിൽ നിന്ന് 4,06,304(എസ് ബി ഐ ), 1,67,354(യൂണിയൻ ബാങ്ക് ), 23766( പി എൻ ബി ), 1,25,343( ഐ സി ഐ സി ഐ )2663 (ഇന്ത്യൻ ബാങ്ക് ) എന്നിങ്ങനെയാണ് ഈ മാസം ലഭിച്ചത്.

കൂടാതെ ഇക്കുറിയും നിരോധിച്ച നോട്ടുകൾ ലഭിച്ചു. പിൻ വലിച്ച 2000 ന്റെ 19 എണ്ണവും, നിരോധിച്ച ആയിരത്തിന്റെ 19നോട്ടുകളും അഞ്ഞൂറിന്റെ 48 നോട്ടുകളും ആണ് ലഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.

ഗുരുവായൂർ ദേവസ്വം ഒഴിവുകൾ

അതേസമയം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ: 01/2025), ഒ.എം.ആർ പരീക്ഷ തീയതി പ്രഖ്യാപിച്ചു.

ജൂലൈ 13ന് ആണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലാണ് വെച്ചാണ് പരീക്ഷ നടക്കുക.

പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 28ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഗുരുവായൂർ ദേവസ്വത്തിലെ 9 ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ജൂലൈ 20നു ആണ് നടത്തുന്നത്. 1.30 മുതൽ 3.15 വരെയാണ് പരീക്ഷ.

എല്ലാ തസ്തികയിലുമായി 24,930 പേർ ആണ് അപേക്ഷ നൽകിയിട്ടുള്ളത്. മലയാളത്തിലാണു ചോദ്യ പേപ്പർ. ജൂലൈ 5 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നു ഉദ്യോഗാർഥികൾക്ക് ഡൗൺലോഡ് ചെയ്യാം.

ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി

ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് റൂം ബോയ് തസ്തികയിലാണ്–10,197. ഈ തസ്തികയിൽ 118 ഒഴിവ് ആണ് ഉള്ളത്. അപേക്ഷകർ കുറവ് ഗാർഡ്നർ തസ്തികയിലാണ്–150. ഒരു ഒഴിവു മാത്രമാണ് ഈ തസ്തികയിലുള്ളത്. ∙

മറ്റു തസ്തികകളിലെ അപേക്ഷകരുടെ എണ്ണം (ബ്രാക്കറ്റിൽ ഒഴിവ്): സാനിറ്റേഷൻ വർക്കർ/സാനിറ്റേഷൻ വർക്കർ (ആയുർവേദ)–6935 (116),

കൗബോയ്–248 (30), ലിഫ്റ്റ് ബോയ്–1698 (9), ലാംപ് ക്ലീനർ–1803 (8), ആയ–968 (6), ഒാഫിസ് അറ്റൻഡന്റ്–2289 (2), സ്വീപ്പർ–642 (2) എന്നിങ്ങനെയാണ്.

ഗുരുവായൂർ ദേവസ്വം ലാസ്റ്റ് ഗ്രേഡ് പൊതുപരീക്ഷ ജൂണിൽ നടത്താനിരുന്നതാണ്. എന്നാൽ നിലവിലുള്ള ജീവനക്കാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ആണ് പരീക്ഷ തടഞ്ഞിരുന്നത്.

പിന്നാലെ പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയതിനെ തുടർന്നാണു പരീക്ഷാ നടപടികൾ ആരംഭിക്കാൻ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് തീരുമാനിച്ചത്.

Summary: The monthly counting of offerings at the Guruvayur Temple has concluded, revealing a total collection of ₹7,25,24,602. Additionally, devotees offered 2.6726 kg of gold and 14.24 kg of silver as part of their offerings.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Related Articles

Popular Categories

spot_imgspot_img