web analytics

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലെ സ്വർണമാണ് നഷ്ടമായത്.

ഇന്ന് പുലർച്ചെ മോഷണം നടന്നത്. വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയെന്നും പരാതിയിൽ പറയുന്നു.

വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് രണ്ടാമത്തെ നിലയിൽ എത്തി എന്നാണ് വീട്ടുകാരുടെ മൊഴി. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും മരുമകളും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ പൊലീസിന് നൽകിയ മൊഴി. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഏകദേശം 35 ലക്ഷം രൂപയുടെ കവർച്ച നടന്നതായി വെഞ്ഞാറമൂട് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീണ്ടും ജീവനെടുത്ത് കാട്ടാന

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിനു സമീപത്ത് എത്തിയ കാട്ടാനകുമാരനെ ആക്രമിക്കുകയായിരുന്നു.

ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

കളക്ടര്‍ എത്താതെ കുമാരന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രദേശത്ത് റെയില്‍ ഫൈന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം.

അതിനുശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നാട്ടുകാരുടെ നിലപാട്. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രദേശത്ത് സ്ഥിരമായി കാട്ടാന എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് പ്രതികരിച്ചു.

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റർ ചെയ്തത് മൂന്ന് പീഡനക്കേസുകൾ.

സ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി ലൈം​ഗിക പീഡനത്തിനരയാക്കിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് ആൺകുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നതായി കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി അറിയിച്ചു.

സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയും ഭാര്യയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കി.

Summary: A major theft was reported in Venjaramoodu, Thiruvananthapuram, where 40 sovereigns of gold were stolen from the house of Appukuttan Pillai, former Nellanad panchayat president and local Congress leader. Police have started an investigation.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന്...

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെയും...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

Related Articles

Popular Categories

spot_imgspot_img