അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ

IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ കാത്തിരിക്കുകയാണ് ലോകം. ഇന്നലത്തെ 250 മില്യണ്‍ യൂറോയുടെ യൂറോമില്യണ്‍സ് ജാക്ക്‌പോട്ടിന്റെ വിജയി അയര്‍ലണ്ടിലാണെന്ന് ഐറിഷ് നാഷണല്‍ ലോട്ടറി അറിയിച്ചതോടെയാണിത്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് യൂറോമില്യന്‍സില്‍ ഒരു സിംഗിള്‍ ടിക്കറ്റ് എടുത്ത വ്യക്തിക്ക് ലഭിക്കുക. 13, 22, 23, 44, 49, ലക്കി സ്റ്റാര്‍സ് 3, 5 എന്നിവയാണ് വിജയിച്ച നമ്പറുകള്‍.

ഇതാദ്യമായാണ് യൂറോമില്യന്‍സ് അതിന്റെ പരിധിയായ 250 മില്യന്‍ യൂറോ (208 മില്യന്‍ പൗണ്ട്) യില്‍ എത്തുന്നത്.


എല്ലാവരും ടിക്കറ്റുകള്‍ ശ്രദ്ധയോടെ പരിശോധിക്കണമെന്ന് നാഷണല്‍ ലോട്ടറി സിഇഒ ഷോണ്‍ മര്‍ഫി ഉപദേശിച്ചു. (അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ)

സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ പിന്നില്‍ ഒപ്പിടണം. സുരക്ഷിതമായി സൂക്ഷിക്കണം, നാഷണല്‍ ലോട്ടറി ആസ്ഥാനവുമായി ബന്ധപ്പെടണം, ക്ലെയിം നിങ്ങളിലേയ്ക്കെത്തും- സി ഇ ഒ അറിയിച്ചു.

ഐറിഷ് നാഷണല്‍ ലോട്ടറി നിയമങ്ങള്‍ അനുസരിച്ച്, ലോട്ടറി വിജയികള്‍ക്ക് അജ്ഞാതരായി തുടരാം.


വന്‍ വിജയമാണ്,ഒരുപക്ഷേ വിജയി ഞെട്ടിയേക്കാം. എന്നാലും ശാന്തത പാലിക്കണമെന്നു നാഷണല്‍ ലോട്ടറി സി ഇ ഒ അറിയിച്ചു.

അതിനിടയില്‍ മില്ല്യനയര്‍ മേക്കര്‍ നറുക്കെടുപ്പില്‍ വിജയിച്ച്, യു കെയിലും ഒരാള്‍ കോടീശ്വരനായിട്ടുണ്ട്. എക്സ് പി സി ഡി 66044 എന്ന ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്.

ലിമെറിക്കില്‍ നിന്നുള്ള ഡോളോറസ് മക്നമാരയാണ് ഇതുവരെയ്ക്കുമുള്ള അയര്‍ലണ്ടിലെ ആദ്യത്തെ യൂറോമില്യണ്‍സ് വിജയി. 2005ല്‍ 115 മില്യണ്‍ യൂറോയാണ് ഇദ്ദേഹം നേടിയത്.

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന് അടിമയായി രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തുകയും മകനെ ആക്രമിക്കുകയും ചെയ്ത കേസിൽ കൊലയാളിക്ക് 39 വർഷം തടവ് ശിക്ഷ വിധിച്ചു.

മിൽട്ടൺ കീൻസിന് സമീപമുള്ള ബ്ലെച്ച്‌ലിയിലെ ഒരു ഫ്ലാറ്റ് ബ്ലോക്കിൽ വെച്ച് ജാസ്വെൽ ബ്രൗൺ (49) എന്ന പ്രതി തന്റെ പങ്കാളിയായ ജോവാൻ പിയേഴ്സൺ (38) നെയും അയൽവാസിയായ ടിയോഹ്ന ഗ്രാന്റ് (24) നെയും കൊലപ്പെടുത്തിയത്.

കൊക്കെയ്ൻ വലിച്ച ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയത്. കോടതിയിൽ രണ്ട് കൊലപാതകങ്ങളും ബ്രൗൺ സമ്മതിച്ചു, (UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:)

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

കൂടാതെ 17 വയസ്സുള്ള മകൻ ജെയ്ക്കിനെയും (17) അയൽക്കാരനായ ബ്രാഡ്‌ലി ലാറ്ററിനെയും (30) കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ബ്രൗണിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജസ്റ്റിസ് കെർ, പരോളിനായി പരിഗണിക്കുന്നതിന് മുമ്പ് കുറഞ്ഞത് 39 വർഷം തടവ് അനുഭവിക്കുമെന്ന് പറഞ്ഞു.

തെയിംസ് വാലി പോലീസ് ജാസ്വെൽ ബ്രൗണിനെ “ഡേഞ്ചർ” എന്നാണ് വിശേഷിപ്പിച്ചത്. തുടർച്ചയായി ഇയാളുടെ കുത്തേറ്റതിനെ തുടർന്ന് പിയേഴ്സണും ഗ്രാന്റും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലൂട്ടൺ ക്രൗൺ കോടതിയിലെ വിചാരണയിൽ തെളിഞ്ഞു.

ബ്രൗണിനൊപ്പം ഒരു ഫ്ലാറ്റ് ബ്ലോക്കിലാണ് മിസ് പിയേഴ്‌സൺ താമസിച്ചിരുന്നത്, അവിടെ അവർ ക്രാക്ക് കൊക്കെയ്ൻ വലിച്ചിരുന്നു.

ബ്രൗണിന്റെ മകൻ ജെയ്ക്ക് (ഇപ്പോൾ 18 വയസ്സ്) അവിടെയെത്തി, അവനും ആക്രമിക്കപ്പെട്ടു, പക്ഷേ അയാൾ രക്ഷപ്പെട്ടു.
മിസ് ഗ്രാന്റ് അയൽപക്കത്തെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു, സ്ഥലത്തെത്തിയ അവർ കൊല്ലപ്പെട്ടു,

ഭർത്താവും അക്രമത്തിന് ഇരയായെങ്കിലും അവർ രക്ഷപെട്ടു. പിയേഴ്സന്റെ നായ ടില്ലിക്കും കുത്തേറ്റെങ്കിലും അതിജീവിച്ചു. ബ്രൗൺ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു,

പക്ഷേ ദൃക്‌സാക്ഷികൾ പ്രതിയെ കാണുകയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. “സ്വയം പ്രതിരോധമല്ല, കൊലപാതകമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.

Summary: The Irish National Lottery has announced that the winner of the €250 million EuroMillions jackpot this time is from Ireland.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക്

ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക് കൊച്ചി:...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img