ശബരിമലയില്‍ രണ്ട് മരണം

ശബരിമലയില്‍ രണ്ട് മരണം

പത്തനംതിട്ട: ശബരിമലയില്‍ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ആണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കനത്ത മഴയിൽ വ്യാപക നാശം

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

കുഴഞ്ഞു വീണ ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിന്റെ ജീവനും രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ തുടരുന്നതിനാൽ തീർഥാടകരുടെ പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി.

ഓടുന്ന ബസിന്റെ ചില്ല് തലകൊണ്ട് പൊളിച്ച് പുറത്തു ചാടി; യാത്രക്കാരന് ഗുരുതര പരിക്ക്

മിഥുനമാസം ഒന്നാം തീയതിയായ ഞായർ പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്.

പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീർഥാടകർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ തീർഥാടകർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

മിഥുനമാസ പൂജകൾക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുറന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.

തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിജ്വലിപ്പിച്ചു. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി വാസുദേവൻ നമ്പൂതിരി തുറന്നു.

നടതുറന്ന ദിവസം പ്രത്യേക പൂജകളില്ലായിരുന്നു. മിഥുന മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന്‌ നടയടയ്‌ക്കും.

Summary: Two people, including a devotee and a Devaswom guard, died after collapsing at Sabarimala. The devotee collapsed while walking from Pampa to Sannidhanam.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക്...

Related Articles

Popular Categories

spot_imgspot_img