സംസ്ഥാനത്ത് പുതിയ സ്കൂൾ സമയമാറ്റം നാളെ മുതൽ

സംസ്ഥാനത്ത് പുതിയ സ്കൂൾ സമയമാറ്റം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ നിലവിൽ വരും. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതൽ അരമണിക്കൂർ ആണ് വർധിക്കുക.

8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

പ്ലസ് വൺ പ്രവേശനം; ലാസ്റ്റ് അലോട്ട്‌മെന്‍റ് ഇന്ന്

ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. അരമണിക്കൂർ വീതമാണ് സ്കൂൾ പ്രവൃത്തിസമയം വർധിപ്പിക്കുന്നത്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്. എന്നാൽ സമസ്തയുടെ പരസ്യമായ എതിര്‍പ്പുയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് രാഷ്ട്രീയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

രാവിലെ 9.45 ന് ക്ലാസ് ആരംഭിക്കും. തുടർന്ന് 12.45 വരെ നാലു പീരീഡുകളുണ്ടാവും. 1.45 വരെയുള്ള ഉച്ച ഭക്ഷണ ഇടവേളക്കുശേഷം 4.15 വരെ നാലു പീരീഡുകളും ആണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 10 മിനിറ്റും ഉച്ചതിരിഞ്ഞ് 5 മിനിറ്റും ഇടവേള നല്‍കും. 220 പ്രവൃത്തിദിവസങ്ങളും 1100 പഠന മണിക്കൂറുകളുമാണ് ഇനിമുതല്‍ ഉണ്ടാകുക എന്നും സർക്കാർ വ്യക്തമാക്കുന്നു. അതേസമയം ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം കാരണമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. തുടർന്ന് നാളെയാണ് പ്രവേശന നടപടികൾ ആരംഭിക്കുക.

മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. എന്നാൽ മൂന്നാം അലോട്ട്മെന്‍റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.

ഒന്നും രണ്ടും അലോട്ട്മെന്റ് പ്രകാരം താൽക്കാലിക പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റ് വരുന്നതോടെ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കും.

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു; അധ്യാപികക്കെതിരെ പരാതി

രണ്ടാം അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ ആകെ 2,42,688 കുട്ടികളാണ് പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റുകൾ ആണ് ശേഷിക്കുന്നത്.

ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അവസാന അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. ബുധനാഴ്ചയാണ് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നത്.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും വേണ്ടിയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഇത് പരിശോധിച്ച ശേഷം അപേക്ഷ നൽകാം.

ആദ്യ അലോട്‌മെന്റിനു ശേഷം സംവരണവിഭാഗത്തിലെ 69,000 സീറ്റ് അർഹരായ അപേക്ഷകരില്ലാത്തതിനാൽ ഒഴിവായിരുന്നു. ഇതിൽ ഒരുവിഭാഗം സീറ്റ് രണ്ടാം അലോട്‌മെന്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Read more: Revised school timings in Kerala will come into effect from Monday. As per the new schedule, the class duration for grades 8 to 10 will be extended by 30 minutes starting tomorrow

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

Related Articles

Popular Categories

spot_imgspot_img