web analytics

രോഷ്‌നിയുടെ വിയോഗത്തിൽ വിതുമ്പി നാട്

ആകാശത്തു പറക്കാൻ കൊതിച്ചവൾ ഒടുവിൽ ആകാശത്തുവച്ചുതന്നെ വിടപറഞ്ഞു.രോഷ്‌നിയുടെ വിയോഗത്തിൽ വിതുമ്പി ഒരു നാട്.

ആകാശമായിരുന്നു രോഷ്‌നിയുടെ സ്വപ്നവും ലോകവും. ആകാശത്തു പറക്കാൻ കൊതിച്ചവൾ ഒടുവിൽ ആകാശത്തുവച്ചുതന്നെ വിടപറഞ്ഞു.

ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്ര(27)യുടെ വിയോഗം അടുപ്പമുള്ളവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

രണ്ട് വർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്. ജീവിതത്തിലെ സ്വപ്‌നമായിരുന്നു ഏവിയേഷൻ ജോലി.

തന്റെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവവച്ചിരുന്ന രോഷ്‌നിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വാൻ സ്വീകാര്യതയാണുള്ളത്.

അഹമ്മദാബാദ്; മരണസംഖ്യ 294; ഉയർന്നേക്കും

‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്.

വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. ഒടുവിൽ ആകാശത്തെ തന്നെ അവളെ തിരിച്ചുവിളിച്ചു.

അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…

പത്തനംതിട്ട: ജൻമ നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിന്റെ ആഹ്ലാദം മായുംമുമ്പേയാണ്, പത്തനംതിട്ട പുല്ലാട്ടെ രഞ്ജിതയുടെ വീട്ടിലേക്ക് ആ ദുരന്ത വാർത്തയെത്തിയത്.

അഹമ്മദാബാദ് വിമാനാപകടത്തിൽ നഴ്‌സായ രഞ്ജിത ഗോപകുമാരൻ നായർ ( 39 ) കൊല്ലപ്പെട്ടതായി ഇന്നലെ വൈകീട്ട് 4.30 ഓടെ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

ഇതിനോടകം തന്നെ വാർത്തയറിഞ്ഞ് രഞ്ജിതയുടെ പുല്ലാട് വടക്കേകവലയിലെ തറവാട്ടുവീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്

സ്കൂൾ കഴിഞ്ഞെത്തിയ മകൾ അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്. അമ്മയ്ക്ക് ഒരു അപകടംപറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോൾ പറഞ്ഞുള്ളൂ…Read More

അഹമ്മദാബാദ്; മരണസംഖ്യ 294; ഉയർന്നേക്കും

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നു വീണ ദുരന്തത്തില്‍ മരണസംഖ്യ 294 ആയി. വിമാനത്തില്‍ ഉണ്ടായിരുന്ന 241 യാത്രക്കാര്‍ മരിച്ചു. ഒരാള്‍ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

വിമാനം ഇടിച്ചു കയറിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുളളവര്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ബന്ധുക്കളോട് അഹമ്മദാബാദില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്…Read More

വിമാനദുരന്തത്തിൽ 265 മരണം – Black Box കണ്ടെത്തി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി ഉയർന്നു. 

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. 

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് അത്ഭുതകരമായി  രക്ഷപ്പെട്ടത്. 

എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചു. 

മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി…Read More

Summary:
The sudden death of Roshni Rajendra (27), a cabin crew member who lost her life in yesterday’s plane crash in Ahmedabad, has left her close ones in deep shock. Her untimely demise is still hard for them to believe.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ നെട്ടോട്ടം

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം കൊച്ചി: മിമിക്രി...

Related Articles

Popular Categories

spot_imgspot_img