ഹെലികോപ്ടർ നടുറോഡിലിറക്കി; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും സമീപത്തെ വീടിനും കേടുപാട്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെഇറക്കിയത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്.

ഹെലികോപ്ടർ റോഡിന് നടുവിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെ തുടർന്ന് സമീപത്തെ വീടിനും റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്ടറിൻറെ ചില ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഹെലികോപ്ടർ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതർ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടർ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാൻഡ് ചെയ്യുകയായിരുന്നുഎന്നാണ് വിവരം.

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ, തലവെട്ടിയെടുത്തത് മഴു ഉപയോ​ഗിച്ച്; യുവതി പിടിയിൽ

ബെംഗളൂരു∙ ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശിനിയായ മാനസ (26) ആണ് മൃ​ഗീയമായി കൊല്ലപ്പെട്ടത്.

ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് ചന്ദാപുരി പൊലീസ് സംഘം വാഹനം തടഞ്ഞത്.

പരിശോധനക്കിടെ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

മഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു രണ്ടുപേർക്കും ജോലി.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

Related Articles

Popular Categories

spot_imgspot_img