കൊച്ചി: കാക്കനാട് ജയിലിൽ ഗുണ്ടാനേതാക്കൾക്ക് വെൽഫെയർ ഉദ്യോഗസ്ഥന്റെ വിരുന്ന് വിവാദത്തിൽ. തന്റെ റിട്ടയർമെന്റ് പാർട്ടിയിലേക്ക് ജയിലിലെ വെൽഫെയർ ഉദ്യോഗസ്ഥൻ നേരിട്ടാണ് ഇവരെ ക്ഷണിച്ചത്.
വിരുന്നിനെത്തിയ ഗുണ്ടകൾ ജയിലിലേക്ക് പോകുകയും വരികയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നതിന്റെ റീൽസും എടുത്താണ് മടങ്ങിയതെന്നാണ് പുറത്തു വരുന്ന വിവരം.
കൊച്ചിയിലെ കുപ്രസിദ്ധരായ മൂന്ന് ഗുണ്ടകളാണ് എത്തിയത്. അതീവസുരക്ഷയുള്ള കാക്കനാട് ജയിലിൽ കഴിഞ്ഞ 31 നായിരുന്നു ഉദ്യോഗസ്ഥന്റെ റിട്ടയർമെന്റ് പരിപാടി.
പോലീസിന് രഹസ്യവിരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം ഈ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെൽഫെയർ ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവർ ജയിലിൽ എത്തിയതെന്നാണ് വിവരങ്ങൾ. ജയിലിൽ കഴിഞ്ഞ കുറേ വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരനുമായി ഗുണ്ടാ നേതാക്കൾക്ക് വലിയ ബന്ധമുണ്ടെന്നാണ് കരുതുന്നത്.
തടവുകാർ ഉള്ള ജയിലാണ് ഇത്. ഇതിനൊപ്പം ജയിൽ വകുപ്പിന്റെയും അന്വേഷണം നടക്കുമെന്നാണ് വിവരം.