പിറവം: ഇന്നലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ (17) കാണാതായി.
മാതാപിതാക്കളുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ് അർജുൻ.
ഉദ്യോഗസ്ഥരായ മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.
അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടു.
വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല









