ഇടുക്കി: വണ്ണപ്പുറത്ത് വനം വകുപ്പ് കൈവശ ഭൂമിയിലെ കുരിശു പൊളിച്ചു മാറ്റിയ സംഭവം വിവാദമായതിനിടെ കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ. മനോജിന് സ്ഥലം മാറ്റം. പത്തനാപുരം റേഞ്ചിലെ പുനലൂർ ഡിവിഷനിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഭരണപരമായ സൗകര്യ വും ടി.കെ. മനോജിൻ്റെ അപേക്ഷയും പരിഗണി ച്ചാണ് മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ ടോമിൻ അരഞ്ഞാണിക്കാണ് താത്കാലിക ചുമതല. തൊമ്മൻകുത്ത് സെയ്ൻ്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് പിഴുതുമാറ്റിയത് ടി.കെ. മനോജിൻ്റെ നേതൃത്വത്തിലുള്ള വനപാലകരായിരുന്നു.
വനഭൂമിയിൽ കുരിശ് സ്ഥാപിച്ചെന്ന് ആരോപി ച്ചായിരുന്നു നടപടി. എന്നാൽ, പതിറ്റാണ്ടുകളായി കർഷകൻ്റെ കൈവശമുള്ളമുള്ളതും പട്ടയ അപേ ക്ഷ നൽകിയതുമായ ഭൂമിയിലാണ് കുരിശ് സ്ഥാ പിച്ചതെന്ന് പള്ളി അധികൃതരും പറയുന്നു.
ഇതോടെ സംഭവം വിവാദമായി വനംവകുപ്പിനെതിരേ പ്രതിഷേധവും ഉണ്ടായി. പിന്നീട് പുരോഹിതർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തതും വിവാദമായിരുന്നു. ഇതിനിടെയാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരിക്കുന്നത്.