web analytics

റഷ്യയെ വിറപ്പിച്ച് വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ; ആക്രമിക്കപ്പെട്ടത് 40 വിമാനങ്ങൾ; വീഡിയോ കാണാം

മോസ്കോ: റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ പ്രയോഗിച്ചതിൽ വച്ചേറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്.

40 റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്റർ അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് പുറത്തു വരുന്ന വിവരം.

ആക്രമണം ഇർകുട്സ്ക് ഗവർണർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്.

യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ വെളിപ്പെടുത്തി.

ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുക്രെയിൻ ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും വിവരമുണ്ട്.

ശത്രുഡ്രോണുകൾ മർമാൻസ്ക് മേഖലയിൽ‌ ആക്രമണം നടത്തിയതായി മർമാൻസ്ക് ഗവർണർ ആൻഡ്രി ചിബിസും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം ഇതുവരെ യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല.

വ്യോമതാവളങ്ങൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാനുകളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img