web analytics

2026 ഫിഫ ലോകകപ്പ്; സുരക്ഷ ഒരുക്കാൻ ടെസ്‌ല, സൈബർ ട്രക്കുകളെത്തി

2026 ലെ ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോ. ഇതിനിടെയാണ് തങ്ങളുടെ സുരക്ഷാസേനയിലേക്ക് ടെസ്‌ലയുടെ സൈബർ ട്രക്കുകൾ കൂടി ചേർത്തിരിക്കുന്നത്.

ലോകകപ്പ് വേദിയാകുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ എത്തുന്നത് കൊണ്ടു തന്നെ പട്രോളിങ്ങിനായാണ് സേനയിലേക്ക് പ്രത്യേക സജ്ജീകരണങ്ങളുള്ള മൂന്ന് സൈബർ ട്രക്കുകൾ എത്തിച്ചിരിക്കുന്നത്.

അടുത്തിടെ സേനയുടെ വാഹന വ്യൂഹത്തിൽ പൊലീസ് ചിഹ്നങ്ങളുള്ള മാറ്റ് ബ്ലാക്ക് റാപ്പിൽ പൊതിഞ്ഞ സൈബർ ട്രക്കുകൾ മെക്സിക്കോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

രണ്ട് പൊലീസ് ഫോർഡ് എഫ് സീരീസിലുള്ള ട്രക്കുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. മുന്നിലും പിന്നിലും ബമ്പറുകളിലും വശങ്ങളിലും ചുവപ്പ്, നീല നിറങ്ങളിലുള്ള ലൈറ്റുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

സൈബർ ട്രക്കിന്റെ ഉൾക്കാഴ്ചകൾ പുറത്തു വന്നിട്ടില്ലെങ്കിലും പട്രോളിങ്ങിനും നിയമപാലനത്തിനുമുള്ള ഉപകരണങ്ങളെല്ലാം വാഹനങ്ങളിലുണ്ടെന്ന് അനുമാനിക്കാം.

മെക്സിക്കോയിലെ ജെലിസ്‌കോ സംസ്ഥാനം സേനയ്‌ക്കൊപ്പം ചേർത്തിരിക്കുന്ന വാഹനങ്ങളിൽ ചിലത് മാത്രമാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം.

678 വാഹനങ്ങളാണ് ജലിസ്‌കോ സർക്കാർ സുരക്ഷയ്ക്കായി സേനയിലേക്ക് എത്തിക്കുക. ലോകകപ്പ് പോലൊരു ടൂർണമെന്റ് രാജ്യത്ത് നടത്തുമ്പോൾ സുരക്ഷ മെച്ചപ്പെടുത്താനാണ് പുതിയ നീക്കം.

അടുത്ത വർഷം മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

Related Articles

Popular Categories

spot_imgspot_img