യുകെയിൽ കൊട്ടാരക്കര സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം; ബോബി വിടവാങ്ങുന്നത് മാരക അസുഖം തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കകം; കുടുംബത്തോടൊപ്പം പകച്ച് പ്രിയപ്പെട്ടവർ

യുകെയിലെ മലയാളികൾക്ക് ഞെട്ടലായി മറ്റൊരു മലയാളിയുടെ മരണവാർത്ത കൂടി എത്തുകയാണ്. മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ബോബി ജെയിംസ് ആണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്. നീണ്ടകാലമായി രോഗിയായി കിടപ്പിലായ ജെയിംസ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകമാണ് മരണത്തിനു കീഴടങ്ങിയത്. 57 വയസായിരുന്നു.

കൊട്ടാരക്കര സ്വദേശിയായ അധ്യാപകന്‍ ബോബി ജെയിംസ് മൂന്നു വര്‍ഷം മുൻപാണ് യുകെയിൽ എത്തുന്നത്. നഴ്‌സായ ഭാര്യയ്ക്ക് യുകെയില്‍ ജോലി തേടിയാല്‍ കുടുംബത്തിന് താങ്ങാവും എന്ന വിശ്വാസത്തിൽ യുകെയിൽ എത്തിയ ബോബിയെ പക്ഷെ കാത്തിരുന്നത് മറ്റൊന്നായിരുന്നു

മൂന്നു വര്‍ഷം മുമ്പ് മുമ്പ് ഹൈവെല്‍ ഡിഡിഎ ഹെല്‍ത്ത് ബോര്‍ഡ് അബെര്‍സ്‌വിത്തില്‍ നഴ്‌സ് ആയി ഭാര്യ സ്മിതയ്ക്ക് ജോലി കിട്ടിയതോടെ ഏറെ സന്തോഷത്തോടെയാണ് ബോബിയും കുടുംബവും യുകെയിലേക്ക് എത്തുന്നത്. പക്ഷെ യുകെയിലെത്തി രണ്ടു മൂന്നു മാസത്തിനകം തന്നെ ബോബിക്ക് ചീസി മെനിഞ്ചൈറ്റിസ് ബാധിക്കുകയും പിന്നാലെ ചികിത്സയ്ക്കിടെ സ്‌ട്രോക്ക് വരികയും ചെയ്തു.

കിടപ്പിലായ ബോബിയെ വീട്ടില്‍ നിന്നും നഴ്സിംഗ് ഹോം പരിചരണത്തിലേക്ക് മാറ്റേണ്ടി വന്നപ്പോള്‍ കുട്ടികളെയും കൊണ്ട് ജോലിയുമായി ഏറെ കഷ്ടപ്പെട്ടപ്പോൾ താങ്ങായത് സസ്പത്രി അധികൃതരും സുഹൃത്തുക്കളുമായിരുന്നു.

അതിനിടെ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും നാട്ടിലേക്ക് കൊണ്ടുപോയാല്‍ ഒരുപക്ഷെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ബോബിക്ക് കഴിയും എന്ന് തോന്നിയപ്പോൾ അതിനായി ആലോചിക്കുന്നതിനിടയിലാണ് മരണമെത്തുന്നത്.

കാന്‍സര്‍ സാധ്യത ഔദ്യോഗികമായി തിരിച്ചറിഞ്ഞു മണിക്കൂറുകള്‍ക്കമാണ് ബോബി മരണത്തിനു കീഴടങ്ങിയത്. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയാണ് ബോബി. ഭാര്യ സ്മിത, മക്കൾ വിദ്യാര്‍ത്ഥികളായ ബോധിന്‍, ബെവന്‍. ബോബിയുടെ മരണമറിഞ്ഞു കുടുംബ സുഹൃത്തുക്കള്‍ ആശ്വാസമായി സ്മിതയുടെ അടുത്തെത്തിയിട്ടുണ്ട്.

ബോബി ജയിംസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img