തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കൊറിയന്‍ യുവതിക്കായി പോലീസ് അന്വേഷണം. വ്ലോഗറായ യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിട്ടുണ്ട്.
യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഏപ്രില്‍ പത്തിനാണ് സംഭവം നടന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊറിയൻ വ്ലോഗറായ യുവതി യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് യുവതി ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചത്.
യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്ത് ഉദ്ദേശ്യത്തോടെയാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വീണ്ടും പഴകിയ ഭക്ഷണം; വന്ദേഭാരതില്‍ വിതരണം ചെയ്തത് രണ്ടു മാസം മുൻപ് കാലാവധി കഴിഞ്ഞ ജ്യൂസ്
തിരുവനന്തപുരം: വന്ദേഭാരതില്‍ കാലാവധി കഴിഞ്ഞ ജ്യൂസ് വിതരണം ചെയ്തതായി ആരോപണം. മംഗളൂരു- തിരുവനന്തപുരം വന്ദേഭാരതിലാണ് സംഭവം.
മാര്‍ച്ച് 24-ന് കാലാവധി അവസാനിച്ച ജ്യൂസാണ് ഇന്ന് യാത്രക്കാര്‍ക്ക് നൽകിയത്. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച, അതായത് കാലാവധി അവസാനിച്ച് രണ്ടുമാസത്തോളമായ ജ്യൂസാണ് യാത്രക്കാർക്ക് വിതരണം ചെയ്‌തത്.
ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ പാകംചെയ്യുന്ന മോശം ഇടങ്ങളെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും വാര്‍ത്തകള്‍ വന്നതിന്റെ പിന്നാലെയാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കിയാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥയും വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർച്ചയായുള്ള അനാസ്ഥ വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെക്കുന്നത്.