web analytics

ലോകത്തെ അൻപത് പ്രധാനപ്പെട്ട ചെറുകടികളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ സ്വന്തം പലഹാരവും…! തെരുവോരത്തെ സൂപ്പർ സ്റ്റാർ ഇനി ലോകമെങ്ങും ഹീറോ:

ഈ പലഹാരത്തിനു ലോകം മുഴുവനും ആരാധകരുണ്ട്. ഈയിടെ ലോകത്തിലെ ഏറ്റവും മികച്ച സാൻവിച്ചുകളുടെ പട്ടികയിലും ഇടംപിടിച്ച ഒരു പലഹാരം നമ്മുടെ സ്വന്തം ഇന്ത്യയിൽ രൂപമെടുത്ത വടാപാവ് ആണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് പോലും പ്രിയപ്പെട്ട ഈ ഭക്ഷണം മുംബൈ തെരുവോര കടകളിലെ രാജാവാണ്.

പ്ലേറ്റിനു പത്തോ ഇരുപതോ രൂപ വരുന്ന വടാപാവ്, പാവപ്പെട്ടവരുടെ ഭക്ഷണമായാണ് കണക്കാക്കുന്നത്. എങ്കിലും ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ‘ബോംബെ ബർഗർ’ എന്നറിയപ്പെടുന്ന ഈ ഭക്ഷണം സൂപ്പർ ഹിറ്റാണ്.

1960-70 കാലഘട്ടത്തിൽ ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ഈ വിഭവം സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്. 2017 ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് വടാപാവിനെയായിരുന്നു.

ബോംബെ ബർഗർ എന്ന് മഹാരാഷ്ട്രക്കാർ വിളിക്കുന്ന സാധാരണക്കാരുടെ സ്വന്തം സാൻവിച്ച് വടാപാവ് വീണ്ടും രുചി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ലോകത്തെ അൻപത് പ്രധാനപ്പെട്ട സാൻവിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്താണ് ഇത്തവണ വടാപാവ്. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് പുറത്തുവിട്ടത്.

വടാപാവിനെ കുറിച്ചുള്ള ടേസ്റ്റ് അറ്റ്ലസിന്റെ പരാമർശത്തിലും ഇതു തന്നെയാണ് പറയുന്നത്. ബ്രെഡ് ബണ്ണ് അഥവാ പാവിന് നടുക്ക് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല നിറച്ച് തയാറാക്കുന്നതാണിത്. ഉരുളക്കിഴങ്ങ് ഉടച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് വട.

വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും. ഒപ്പം എണ്ണയിൽ മൂപ്പിച്ച വെളുത്തുള്ളിയും. സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ ആലപ്പുഴ: ആലപ്പുഴ ചാരുംമൂടിൽ പ്രായപൂർത്തിയാകാത്ത...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

Related Articles

Popular Categories

spot_imgspot_img