നടൻ വിക്രമിന്റെ സ്വന്തം അമ്മാവനാണ് ത്യാഗരാജ്. എന്നാൽ പൊതുവേദിയിൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാറില്ല. വിക്ര,മിന്റെ വളർച്ച തന്റെ മകനും നടനുമായ പ്രശാന്തിന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാഗരാജൻ ഭയന്നിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.
വിക്രമിന്റെ പല അവസരങ്ങളും അക്കാലത്ത് ത്യാഗരാജൻ മുടക്കിയെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, തന്റെ മകന്റെ ഭാവിയും ജീവിതവും തകർത്തത് താനാണെന്ന് പറയുകയാണ് ത്യാഗരാജ ഇപ്പോൾ. പ്രശാന്ത് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയത്താണ് വിക്രമും സിനിമാ രംഗത്തേക്ക് വരുന്നത്.
പ്രശാന്ത് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ത്യാഗരാജ് താൻ കണ്ടെത്തിയ പെൺകുട്ടിയുമായി പ്രശാന്തിന്റെ വിവാഹം നടത്തുന്നത്, എന്നാൽ ആ പെൺകുട്ടി നേരത്തെ വിവാഹം കഴിച്ചതാണെന്ന് മറച്ചുവെച്ചിട്ടാണ് പ്രശാന്തിനെ വിവാഹം ചെയ്തത്,
അതോടെ നടന്റെ കടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയും ഇരുവരും വേർപിരിയുകയും കേസും വഴക്കിലേക്കും അത് കാരണമാകുകയും ചെയ്തു, ഇതോടെ പ്രശാന്തിന്റെ കരിയറും തകർന്നു, അതിനു ശേഷം തന്റെ മകന്റെ ഭാവിയും ജീവിതവും തകർത്തത് താനാണെന്ന് പറയുകയാണ് അദ്ദേഹം.
ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു. ആ വാക്കുകൾ ഇങ്ങനെ,:
പ്രശാന്തിന്റെ വളർച്ചയ്ക്ക് വിക്രം തടസ്സമാകും എന്ന സംസാരം വന്നപ്പോഴാണ് വിക്രമിന് കാലിന് അപകടം സംഭവിക്കുന്നത്. അതോ,ടെ മനപ്പൂർവം ത്യാ,ഗരാജൻ വിക്രത്തെ ഇല്ലാതാക്കാൻ നോക്കുകയാണ് എന്നും, ഈ അപകടത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്നും ആരാധകർ പറയുക ഉണ്ടായി.
എന്നാൽ ത്യാഗരാജൻ എന്നോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത് അവൻ എന്റെ സ്വന്തം ചേച്ചിയുടെ മകനാണ്, അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണ്. അപകടത്തിന് ശേഷം വിക്രമിനെ പോയി കണ്ടു.
ദക്ഷണേന്ത്യയിലെ ഏറ്റവും നല്ല ഓർത്തോ ഡോക്ടറെ കാണിച്ച് ചികിത്സിച്ചത് ഞാനാണ്. എന്റെ സഹോദരിയുടെ മകനോട് അങ്ങനെ ചെയ്യാൻ എനിക്ക് പറ്റില്ല. നിങ്ങൾ വിക്രമിനോട് ചോദിച്ച് നോക്കൂ എന്ന് ത്യാഗരാജൻ പറഞ്ഞെന്നും ചെയ്യാറു ബാലു പറയുന്നു.









