പ്രവാസികൾക്ക് ആശ്വാസ വാർത്ത; അക്കൗണ്ടിൽ മിനിമം ബാലൻസ് 5000 ദിർഹം വേണമെന്ന നിബന്ധന നി‍ർത്തിവച്ചു

ദുബായ്: അക്കൗണ്ടിലെ മിനിമം ബാലൻസ് 5000 ദിർഹമാക്കി വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ച് യുഎഇ സെൻട്രൽ ബാങ്ക്. ജൂൺ ഒന്നു മുതൽ ചില ബാങ്കുകൾ മിനിമം ബാലൻസ് മൂവായിരത്തിൽ നിന്ന് 5000 ആക്കി വർധിപ്പിക്കാനുള്ള നീക്കമാണ് പിൻവലിച്ചത്.

പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് 25 ദിർഹമോ അതിലധികമോ ഈടാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ക്രഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിൽ പിഴയുണ്ടാകില്ല.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വർധന നിർത്തിവെക്കാനാണ് സെൻട്രൽ ബാങ്കിന്റെ നിർദേശം. നടപടി ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനാണ് തീരുമാനം മരവിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

അക്കൗണ്ടുകളുടെ സ്വഭാവത്തിനനുസരിച്ച് വിവിധ ബാങ്കുകളിൽ പല തരത്തിലുള്ള മിനിമം ബാലൻസ് പരിധിയാണ് യുഎഇയിൽ നിലവിലുള്ളത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് മിനിമം ബാലൻസ് പരിധി. താരതമ്യേന മികച്ച ശമ്പളം ലഭിക്കുന്നവർക്കു പോലും അക്കൗണ്ടിൽ അയ്യായിരം ദിർഹം നിലനിർത്തുകയെന്നത് ഏറെ പ്രയാസകരമായ കാര്യമാണ്.

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ച. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് ബലി പെരുന്നാൾ ശനിയാഴ്ച ആചരിക്കുന്നത്.

ദുൽഹിജ്ജ ഒന്ന് മറ്റന്നാളും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു. അതേസമയം ബലിപെരുന്നാളിനോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു.

കുവൈത്ത്

ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ജോലികൾ ജൂൺ 10-ന് (ചൊവ്വ) പുനരാരംഭിക്കും.

ഖത്തർ

ഖത്തറിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ തൊഴിലാളി സൗഹൃദ അവധി നിയമമാണുള്ളത്. ഇതുപ്രകാരം ഔദ്യോഗിക അവധികൾക്കിടയിൽ വരുന്ന ജോലിദിനങ്ങൾക്കും അവധി നൽകും

സൗദി അറേബ്യ

സൗദി യിലും ഔദ്യോഗിക അവധി പ്രഖ്യാപനം ഇനിയും വരാനുണ്ട്. എന്നാൽ, സൗദി എക്സ്ചേഞ്ച് (താവുൽ) ജൂൺ 5 മുതൽ 10 വരെ (വ്യാഴം മുതൽ ചൊവ്വ) 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം കുവൈത്ത്...

ഓട്ടത്തിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

ഓട്ടത്തിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ്...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img