യുകെയിൽ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റി ആക്രമണം. ഒട്ടറെ പേർക്ക് പരുക്ക്. ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻ പട്ടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബ് ടീം അംഗങ്ങൾക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്കാന് കാര് ഓടിച്ചു കയറ്റിയത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ലിവർപൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി അക്രമി കാറോടിച്ചുകയറ്റിയത്. കാറോടിച്ച മധ്യവയസ്കനായ ബ്രിട്ടിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ലിവർപൂളിൽനിന്നുതന്നെയുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.ഭീതിജനകമായ രംഗങ്ങളാണ് ലിവർപൂളിൽനിന്നും കാണാനായതെന്നും പൊലീസും പാരാമെഡിക്കൽ സംഘവും ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.
സമയോചിതമായി ഇടപെട്ട് പ്രവർത്തിച്ച പൊലീസിന് ഹോം സെക്രട്ടറി നന്ദി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.









