കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം തടഞ്ഞ ഉത്തരവ് അടുത്ത മാസം അഞ്ചു വരെ ഹൈക്കോടതി നീട്ടി.
റാങ്കു പട്ടികയില്‍നിന്നു നിയമനം നടത്തില്ലെന്ന ദേവസ്വത്തിന്റെ ഉറപ്പ് രേഖപ്പെടുത്തി പുറപ്പെടുവിച്ച മുന്‍ ഉത്തരവാണ് ജസ്റ്റീസ് അനില്‍ കെ. നര്രേന്രന്‍, ജസ്റ്റീസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂണ്‍ അഞ്ചു വരെ നീട്ടിയത്.
കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരി ങ്ങാലക്കുട തേക്കേവാര്യത്ത് ടി.വി. ഹരികൃ ഷ്ണനടക്കം നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവ ച്ച ഒഴിവിലേക്കു രണ്ടാമനായ കെ.എസ്. അനുരാഗിനാണു നിയമനം നല്‍കേണ്ടിയിരുന്നത്.
ഹര്‍ജിയില്‍ അനുരാഗിനെ കക്ഷിചേര്‍ത്ത കോടതി എതിര്‍ സത്യവാങ്മൂലം നല്‍കാനും ഉത്തരവിട്ടു.