web analytics

പാകിസ്ഥാന് കനത്ത തിരിച്ചടി കൊടുത്തതിനുള്ള ആദരസൂചകം; മൊസൈക്കിൽ മോദിയുടെ ശിലാചിത്രം നിർമ്മിച്ച് മുസ്ലീം കരകൗശല വിദ​ഗ്ധർ

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിലാചിത്രം നിർമ്മിച്ച് ആഗ്രയിലെ മുസ്ലീം കരകൗശല വിദ​ഗ്ധർ. ആഗ്രയിലെ ഒരു സംഘം മുസ്ലിം കരകൗശല വിദഗ്ധരാണ് മൊസൈക്കിൽ മോദിയുടെ ശിലാചിത്രം നിർമ്മിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടി കൊടുത്തതിനുള്ള ആദരസൂചകമായിട്ടാണ് ആറ് മുസ്ലീം കലാകാരന്മാരുടെ സംഘം മൊസൈക്കിൽ നരേന്ദ്ര മോദിയുടെ ചിത്രം നിർമ്മിച്ചത്. 15 ദിവസംകൊണ്ടാണ് മൊസൈക്ക് പൂർത്തിയാക്കിയത്

മൊസൈക്കിന് രണ്ടര അടി ഉയരവും മൂന്നടി വീതിയുമുണ്ട്. ബെൽജിയം, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന കല്ലുകളാണ് ഇത് നിർമിക്കാൻ ഉപയോഗിച്ചത്. താജ്മഹലിൽ കാണുന്ന സങ്കീർണ്ണമായ കല്ല് കൊത്തിയെടുത്തതിന് സമാനമായി, മൊസൈക്കും സൂക്ഷ്മതയോടെ കൊത്തിയെടുത്തിട്ടുണ്ടെന്ന് കലാസൃഷ്ടിയെക്കുറിച്ച് വിവരിച്ചുകൊണ്ട് സംഘത്തെ നയിച്ച ഇസ്രാർ പറഞ്ഞു.

പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ച ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി ഒരു അവിസ്മരണീയ കലാസൃഷ്ടി സൃഷ്ടിക്കാനുള്ള ആഗ്രഹമായിരുന്നു മോദിയുടെ ശിലാചിത്രത്തിന് പിന്നിൽ.

പ്രധാനമന്ത്രിയെ കാണാനും കലാസൃഷ്ടി അദ്ദേഹത്തിന് സമർപ്പിക്കാനും ഉടൻ തന്നെ ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൊസൈക്ക് കമ്മീഷൻ ചെയ്ത അദ്നാൻ ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു. കല്ലിൽ തീർത്ത പ്രധാനമന്ത്രിയുടെ മൊസൈക്ക് ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

Related Articles

Popular Categories

spot_imgspot_img