web analytics

രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസയച്ച് കോടതി

ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.

ടിവി ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നത്. ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന തന്നെ എതിർ സ്ഥാനാർഥിയായിരുന്ന തരൂർ അപമാനിച്ചുവെന്നാണു രാജീവ് ചന്ദ്രശേഖറിന്റെ പരാതി.

ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.

കേസ് തുടർവാദത്തിനായി സെപ്റ്റംബർ 18–ലേക്ക് മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് രവീന്ദ്രർ ദുദേജയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഹർജി പരി​ഗണിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഗെയിമിങ് മേഖലയിൽ ചുവട് വയ്ക്കാം; കെൽട്രോൺ വർക് ഷോപ് സംഘടിപ്പിക്കുന്നു

ഗെയിമിംഗ് മേഖലയിൽ ഒരു കരിയർ സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് കെൽട്രോൺ (KELTRON)...

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട്...

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ സോഷ്യൽ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories

spot_imgspot_img