കേരളത്തിൽ മഴ കനക്കുന്നു; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നദിക്കരകളിലും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കടലാക്രമണത്തിനു കാരണമായേക്കും. അതുകൊണ്ട് തന്നെ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പേമാരിയിൽ ഇടിഞ്ഞു താണ് സ്വർണം; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയും പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.

ഔൺസിന് 3,235 ഡോളറായിരുന്ന രാജ്യാന്തര വില നിലവിൽ 3,212 ഡോളറിലാണ് ഉള്ളത്. ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവില കുറയാൻ കാരണമാകുന്നുണ്ട്.

അതേസമയം ചില കടകളിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 7,180 രൂപയായി. മറ്റു ചില കടകളിൽ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140 രൂപയാണ്. വെള്ളിവില ചില കടകളിൽ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 ആയി.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

Related Articles

Popular Categories

spot_imgspot_img